റാഗിങ്ങിന്‍റെ പേരിൽ മുക്കം ഐ.എച്ച്.ആർ.ഡി കോളജിൽ വിദ്യാർഥി സംഘർഷം.

MTV News 0
Share:

കോഴിക്കോട്: റാഗിങ്ങിന്‍റെ പേരിൽ മുക്കം ഐ.എച്ച്.ആർ.ഡി കോളജിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം. നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു. ഉച്ചക്ക് ഒരു മണിയോടെയാണ് വിദ്യാർഥികൾ ഏറ്റുമുട്ടിയത്.
കഴിഞ്ഞ വ്യാഴാഴ്ച മൂന്നാം വർഷ വിദ്യാർഥികൾ രണ്ടാം വർഷ വിദ്യാർഥികളെ റാഗ് ചെയ്തുവെന്ന് പരാതി ഉണ്ടായിരുന്നു അതെ സമയം രണ്ടാം വർഷ വിദ്യാർത്ഥികൾ ചേർന്ന് മൂന്നാം വർഷ വിദ്യാർത്ഥിയെ കഴിഞ്ഞ വ്യാഴാഴ്ച അടിച്ചെന്നും ആക്ഷേപമുയാരുന്നുണ്ട്. ഇതുസംബന്ധിച്ച് ഉടലെടുത്ത പ്രശ്നങ്ങളാണ് ഇന്ന് അക്രമത്തിൽ കലാശിച്ചത്.

വടി അടക്കമുള്ള മാരകായുധങ്ങളുമായി എത്തിയ വിദ്യാർഥികൾ ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്തെത്തിയ മുക്കം പൊലീസ് പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ്.

Share:
കോഴിക്കോട്: റാഗിങ്ങിന്‍റെ പേരിൽ മുക്കം ഐ.എച്ച്.ആർ.ഡി കോളജിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം. നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു. ഉച്ചക്ക് ഒരു മണിയോടെയാണ് വിദ്യാർഥികൾ ഏറ്റുമുട്ടിയത്.കഴിഞ്ഞ വ്യാഴാഴ്ച മൂന്നാം വർഷ വിദ്യാർഥികൾ രണ്ടാം വർഷ വിദ്യാർഥികളെ റാഗ് ചെയ്തുവെന്ന് പരാതി ഉണ്ടായിരുന്നു അതെ സമയം രണ്ടാം വർഷ വിദ്യാർത്ഥികൾ ചേർന്ന് മൂന്നാം വർഷ വിദ്യാർത്ഥിയെ കഴിഞ്ഞ വ്യാഴാഴ്ച അടിച്ചെന്നും ആക്ഷേപമുയാരുന്നുണ്ട്. ഇതുസംബന്ധിച്ച് ഉടലെടുത്ത പ്രശ്നങ്ങളാണ് ഇന്ന് അക്രമത്തിൽ കലാശിച്ചത്. വടി അടക്കമുള്ള മാരകായുധങ്ങളുമായി എത്തിയ വിദ്യാർഥികൾ ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തിൽ പരിക്കേറ്റവരെ...റാഗിങ്ങിന്‍റെ പേരിൽ മുക്കം ഐ.എച്ച്.ആർ.ഡി കോളജിൽ വിദ്യാർഥി സംഘർഷം.