
എറണാകുളം മലയിടംതുരുത്തിൽ 50 ലക്ഷം രൂപയുടെ കഞ്ചാവുമായി മൂന്ന് ഇതരസംസ്ഥാനക്കാർ പിടിയിൽ. വില്പനയ്ക്കായി കാറിൽ ഒളിപ്പിച്ച് കടത്തി കൊണ്ടുവന്ന 90 കിലോ കഞ്ചാവുമായാണ് 3 ബംഗാൾ സ്വദേശികൾ അറസ്റ്റിലായത്.
രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി 3 പേരെ പിടികൂടിയത്. എറണാകുളം മലയിടം തുരുത്ത് ബാവപ്പടിയിലായിരുന്നു കഞ്ചാവ് വേട്ട.
വില്പനയ്ക്കായി കാറിൽ കടത്തിക്കൊണ്ടുവന്ന 90 കിലോ കഞ്ചാവാണ് പെരുമ്പാവൂർ എ എസ് പി ഹാർത്തിക് മീണയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും, തടിയിട്ടപറമ്പ് പോലീസും ചേർന്ന് പിടികൂടിയത്. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ ആഷിക് ഇക്ബാൽ , സോഹൽ റാണ , നാദിയ സ്വദേശി ആലംഗിർ സർദാർ എന്നിവരെയാണ് കഞ്ചാവുമായി പോലീസ് പിടികൂടിയത്.ഇവർ സഞ്ചരിച്ച കാറിൻ്റെ ഡിക്കിയിലും ,സീറ്റിലുമായി 4 ചാക്കുകളിലായാണ് 90 കിലോ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പിടിച്ചെടുത്ത കഞ്ചാവിന് 50 ലക്ഷം രൂപ വിലമതിക്കുമെന്ന് പോലീസ് അറിയിച്ചു.
© Copyright - MTV News Kerala 2021





View Comments (0)