‘ആ സാഹചര്യത്തിൽ ചെയ്തു പോയി,പൊരുത്തപ്പെടണം’; കളഞ്ഞുപോയ സ്വർണമാല 21വർഷങ്ങൾക്ക് ശേഷം ഖദീജയ്ക്ക് തിരികെ ലഭിച്ചു

MTV News 0
Share:

21 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തനിക്ക് നഷ്ടമായ സ്വര്‍ണമാല തിരികെ ലഭിച്ച സന്തോഷത്തിലാണ് ഖദീജ. നഷ്ടമായ സ്വര്‍ണമാലയ്ക്ക് പകരം അതിന് സമാനമായ മറ്റൊരു മാലയാണ് ഖദീജയെ തേടിയെത്തിയത്. ഒപ്പം ക്ഷമ ചോദിച്ച് ഒരു ഊമ കത്തും കൊറിയറിൽ ഉണ്ടായിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആശുപത്രിയിലേക്കുള്ള ഒരു യാത്രയിലായിരുന്നു ഖദീജയ്ക്ക് തന്റെ സ്വർണമാല നഷ്ടമായത്. അന്ന് ഭര്‍ത്താവും ഖദീജയും ചേര്‍ന്ന് മാല അന്വേഷിച്ച് ഏറെ നടന്നെങ്കിലും നിരാശയായിരുന്നു ഫലം. എന്നാല്‍ മാലയെ പറ്റിയെല്ലാം മറന്നിരിക്കെ, കഴിഞ്ഞ ദിവസം ഒരു കൊറിയറുണ്ടെന്ന് പറഞ്ഞ് മകന്‍ ഇബ്രാഹിമിന് ഒരു കോള്‍ വന്നു. വീട്ടില്‍ നിന്ന് എന്തെങ്കിലും ഓര്‍ഡര്‍ ചെയ്തതാവും എന്ന് കരുതി ചെന്ന ഇബ്രാഹിമിന് ലഭിച്ചത് ഒരു കത്തും സ്വര്‍ണമാലയുമായിരുന്നു.