ലേണേഴ്സ് ലൈസൻസ് പരീക്ഷയിൽ മാറ്റം; ജയിക്കാൻ 18 മാർക്ക്, പുതിയ മാറ്റം ഒക്ടോബർ 1 മുതൽ

MTV News 0
Share:

ലേണേഴ്സ് ലൈസൻസ് പരീക്ഷയിൽ പുതിയ മാറ്റവുമായി മോട്ടോർ വാഹന വകുപ്പ്‌. ഇനി ലേണേഴ്‌സ് ലഭിക്കാൻ 18 മാർക്ക് വേണം. പുതിയ മാറ്റം ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരുമെന്നും മോട്ടോർ വാഹന വകുപ്പ്‌ അറിയിച്ചു. ഇനി മുതൽ ലേണേഴ്സ് ലൈസൻസ് ഓൺലൈൻ ടെസ്റ്റിൽ 30 ചോദ്യങ്ങൾ ഉണ്ടായിരിക്കും. ഓരോ ചോദ്യത്തിനും 30 സെക്കൻഡ് സമയമാണ് ലഭിക്കുക. പരീക്ഷയുടെ സിലബസ് എംവിഡി ലീഡ്‌സ് മൊബൈൽ ആപ്പിൽ ലഭ്യമാണ്. മോക്ക്‌ ടെസ്റ്റുകളും ആപ്പിലുണ്ട്‌. പുതിയ മാറ്റങ്ങൾ എം വി ഡി ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.

എം ഇവ ഡി യുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:

ലേണേഴ്സ് ലൈസൻസ് പരീക്ഷാ മാതൃകയിൽ മാറ്റം – ഒക്ടോബർ 1, 2025 മുതൽ 🚦

ഇനി മുതൽ ലേണേഴ്സ് ലൈസൻസ് ഓൺലൈൻ ടെസ്റ്റിൽ 30 ചോദ്യങ്ങൾ ഉണ്ടായിരിക്കും.

കുറഞ്ഞത് 18 ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകിയാൽ (60%) പാസ്സാകും.

ഓരോ ചോദ്യത്തിനും 30 സെക്കൻഡ് സമയം ലഭിക്കും.

പരീക്ഷാ സിലബസ് MVD LEADS ആപ്പിൽ ലഭ്യമാണ്. ആപ്പിൽ പ്രാക്ടീസ് ടെസ്റ്റുകളും മോക്ക് ടെസ്റ്റുകളും ചെയ്യാം.

🎓 LEADS ആപ്പിൽ റോഡ് സുരക്ഷാ പരീക്ഷ എന്ന ടാബിലെ test 80% മാർക്കോടെ പാസ്സാകുന്നവർക്ക് റോഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് ലഭിക്കും.

ഇത് നേടിയവർക്ക് ലേണേഴ്സ് ലൈസൻസ് കഴിഞ്ഞുള്ള നിർബന്ധിത ക്ലാസ് ഒഴിവാകാം.

🚌 വിദ്യാർത്ഥികൾക്ക് LEADS ആപ്പ് വഴി KSRTC/സ്വകാര്യ ബസുകളിൽ ടിക്കറ്റ് കൺസെഷൻ ലഭിക്കും.

QR കോഡ് കണ്ടക്ടർ സ്കാൻ ചെയ്ത് യാത്ര ചെയ്യാം

👨‍🏫 ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടർമാർക്കും 🚔 MVD സ്റ്റാഫിനും റോഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് നിർബന്ധം.

📲 ഇപ്പോൾ തന്നെ MVD LEADS ആപ്പ് ഡൗൺലോഡ് ചെയ്ത് പരീക്ഷക്ക് തയ്യാറാവൂ!

– മോട്ടോർ വാഹന വകുപ്പ്