വെള്ളലശ്ശേരി മൂലത്തോട് –
നായർകുഴി പുൽപറമ്പ്
റോഡിൻ്റെ നവീകരണ പ്രവർത്തി ആരംഭിച്ചു.
മാവൂർ:ഗതാഗതത്തിന് ദുഷ്ക്കരമായിരുന്ന ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ വെള്ളലശ്ശേരി മൂലത്തോട് -നായർകുഴി പുൽപറമ്പ്
റോഡിൻ്റെ പ്രവർത്തി ആരംഭിച്ചു.ജില്ലാ പഞ്ചായത്തിൻ്റെ 30 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നവീകരിക്കുന്നത്.
റോഡ് ടാറിംങ്ങ് പ്രവർത്തിയും അരികുകൾ കോൺക്രീറ്റ് ചെയ്യുന്നതിനും അഴുക്കുചാൽ പുനരുദ്ധാരണവുമാണ് ചെയ്യുന്നത്.റോഡിൻ്റെ നിർമ്മാണ പ്രവർത്തി മൂലത്തോട് അങ്ങാടിയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം നാസർ എസ്റ്റേറ്റ് മുക്ക് ഉൽഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ റീനമാണ്ടിക്കാവിൽ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എം.കെ.നദീറ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശിവദാസൻ ബംഗ്ലാവിൽ,വിശ്വൻ വെള്ളലശ്ശേരി, നവീകരണ കമ്മറ്റി അംഗം എം.സി.അരവിന്ദൻ,എം.ടി.രാധാകൃഷ്ണൻ ,ടി.കെ.വേലായുധൻ,കുട്ടിഹസ്സൻ പാറക്കണ്ടി തുടങ്ങിയവർ സംസാരിച്ചു.
© Copyright - MTV News Kerala 2021
View Comments (0)