കൂളിമാട്ടിൽ ഇ- ശ്രം രജിസ്ടേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.

MTV News 0
Share:
MTV News Kerala

കൂളിമാട്:ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് കൂളിമാട് പത്താം വാർഡിൽ അസംഘടിത തൊഴിലാളികൾക്കുള്ള ഇ- ശ്രം രജിസ്ടേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.

കൂളിമാട് തഅലീമുൽ ഔലാദ് മദ്രസയിൽ വാർഡ് അംഗം കെ.എ.റഫീഖ് ഉദ്ഘാടനം ചെയ്തു. അക്ഷയ കേന്ദ്രങ്ങളുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്. ഇ കുഞ്ഞോയി , ഇ.എം. ഫരീദ്, ഇ.പി.അനൂപ്, കെ.സി. സ്വാദിഖ് തുടങ്ങിയവർ നേതൃത്വം നല്കി.