
താമരശ്ശേരിയിൽ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നിൽ ശുചിമുറി മാലിന്യം തള്ളിയ ടാങ്കർ ലോറി ജീവനക്കാരെ റിമാൻ്റ് ചെയ്തു
താമരശ്ശേരി ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ, IHRD കോളേജ്, കോരങ്ങാട് എൽ പി സ്കൂൾ എന്നിവക്ക് മുന്നിലൂടെയുള്ള ഓടയിൽ ശുചി മുറി മാലിന്യം ഒഴുക്കിയ ടാങ്കർ ലോറി ജീവനക്കാരായ രണ്ടു പേരെ താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻ്റ് ചെയ്തു.
പെരിന്തൽമണ്ണ ഒലിങ്കര സ്വദേശി എസ് വി രഞ്ജിത് (39), ആലിപറമ്പ് സ്വദേശി മുഹമ്മദ് ഷാനവാസ് (43) എന്നിവരെയാണ് റിമാൻ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയായിരുന്നു ഇവർ വിദ്യാലയങ്ങൾക്ക് മുമ്പിലെ ഓടയിൽ മാലിന്യം ഒഴുക്കിയത്.
- Advertisement -
© Copyright - MTV News Kerala 2021




View Comments (0)