തൊഴിലന്വേഷകരേ നിങ്ങളെ കാത്തിരിക്കുന്നത് നിരവധി അവസരങ്ങൾ; കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററില്‍ ജോബ് ഡ്രൈവ് നടത്തുന്നൂ.

MTV News 0
Share:

കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ എംപ്ലോയബിലിറ്റി സെന്ററില്‍ സെപ്റ്റംബര്‍ 29ന് രാവിലെ 10.30 മുതല്‍ ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജോബ് ഡ്രൈവ് സംഘടിപ്പിക്കും.

ഓപറേഷന്‍ മാനേജര്‍, ഡെസ്‌ക്‌ടോപ്പ് സപ്പോര്‍ട്ട് എഞ്ചിനീയര്‍, ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, സബ്ജക്ട് മാറ്റര്‍ എക്സ്പേര്‍ട്ട്, ക്വാളിറ്റി ഓഡിറ്റര്‍, ടീം മാനേജര്‍, ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ്, ക്ലര്‍ക്ക് എന്നീ തസ്തികകളിലേക്കാണ് കൂടിക്കാഴ്ച നടക്കുക.

നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 300 രൂപയും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം പേര് രജിസ്റ്റര്‍ ചെയ്ത് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് രജിസ്ട്രേഷന്‍ സ്ലിപ്പുമായെത്തി പങ്കെടുക്കാം. വിവരങ്ങള്‍ calicutemployabilitycentre ഫേസ്ബുക്ക് പേജില്‍ ലഭിക്കും.

ഫോണ്‍: 0495 2370176, 2370178.