ലീഗിനെ വർഗീയ വത്കരിക്കാനുള്ള സി.പി.എം ശ്രമം വിലപോവില്ല: പി.കെ ഫിറോസ്

MTV News 0
Share:
MTV News Kerala

മുക്കം: അനീതിക്കെതിരെ ജനാധിപത്യ മാർഗത്തിൽ പ്രതികരിക്കുന്നതിൻ്റെ പേരിൽ മുസ്‌ലിം ലീഗ് പാർട്ടിയെ വർഗീയവത്കരിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയൻ്റെയും സി.പി.എം നേതാക്കളുടെയും ശ്രമം വിലപോവില്ലന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ലീഗിൻ്റെ നയങ്ങളും പ്രവർത്തനങ്ങളും മതേതരമാണ് അത് രാജ്യത്തിന് ബോധ്യമുള്ളതാണെന്നും അദ്ദേഹം കൂട്ടി ചേർത്തു കാലം യൗവ്വനം പോരാട്ടം എന്ന പ്രമേയത്തിൽ മുസ്‌ലിം യൂത്ത് ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മറ്റി തിരുവമ്പാടിയിൽ സംഘടിപ്പിച്ച യൂത്ത് കാരവൻ 2 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയോജക മണ്ഡലം പ്രസിഡണ്ട് വി.പി.എ.ജലീൽ അധ്യക്ഷത വഹിച്ചു. സി.പി.ചെറിയമുഹമ്മദ്, എം.എ.സമദ്, മിസ്ഹബ് കിഴയൂർ, ടി.മൊയ്തീൻ കോയ, സി.കെ.കാസിം, കെ.വി.അബ്ദുറഹിമാൻ, പി.ജി.മുഹമ്മദ്, ഇ.പി.ബാബു, ഒ.എം.നൗഷാദ്, എം.ടി.സൈദ് ഫസൽ, കെ.പി.സുനീർ, യൂനുസ് മാസ്റ്റർ, മജീദ് പുതുക്കുടി, എ.കെ.സാദിഖ്, സലാം തേക്കുംകുറ്റി, കെ.എ.അബ്ദുറഹിമാൻ,റാഫി മുണ്ടുപാറ, ഷിയാസ് ഇല്ലിക്കൽ, അറഫി കാട്ടിപരുത്തി, കെ.ടി.ഷമീർ, എ.കെ.റാഫി, എം.കെ.യാസർ, നൗഫൽ പുതുക്കുടി, മുനീർ തേക്കുംകുറ്റി, വി.കെ.താജു, ഷഫീഖ് ചെമ്പ്കടവ്, ഷാജു റഹ്മാൻ, സി.പി.റിയാസ് തുടങ്ങിയവർ സംസാരിച്ചു.


ജനറൽ സെക്രട്ടറി ഷംസീർ പോത്താറ്റിൽ സ്വാഗതവും ട്രഷറർ നിസാം കാരശ്ശേരി നന്ദിയും പറഞ്ഞു.