ഇരുപത്തി ഒൻപതാം ബാല ശാസ്ത്ര കോൺഗ്രസിൽ ദേശീയ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥിനികളെ ആദരിച്ചു.
മാവൂർ:ഇരുപത്തി ഒൻപതാം ബാല ശാസ്ത്ര കോൺഗ്രസിൽ ദേശീയ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുറ്റിക്കാട്ടൂർ ഹയർ സെക്കണ്ടറി സ്ക്കൂൾ വിദ്യാർത്ഥിനികളായ
ഷംന ഷെറിൻ,ഫൈഹഫാത്തിമ്മ എന്നിവരെയാണ് ആദരിച്ചത് .മാവൂർ
ബി.ആർ.സി.യുടെ നേതൃത്ത്വത്തിൽ
മാവൂർ രാജീവ് ഗാന്ധി കൺവെൻഷൻ സെൻ്ററിൽ നടന്ന പരിപാടി അഡ്വ:പി.ടി.എ.റഹീം എം.എൽ.എ.ഉൽഘാടനം ചെയ്തു.മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉമ്മർ പുലപ്പാടി അധ്യക്ഷത വഹിച്ചു.ബാലശാസ്ത്ര കോൺഗ്രസിലേക്ക് തിരഞ്ഞെടുത്ത വിദ്യാർത്ഥിനികൾളെ എം എൽ എ പൊന്നാട അണിയിക്കുകയും മൊമെന്റോ കൈമാറുകയും ചെയ്തു ജെതാക്കൾക്കുള്ള ക്യാഷ് അവാർഡ് പഞ്ചായത്ത് അംഗങ്ങൾ കൈമാറി.SSK ജില്ലാപ്രോഗ്രാം ഓഫീസർ വി ടി ഷീബ മുഖ്യ പ്രഭാഷണം നടത്തി.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജയശ്രീ ദിവ്യപ്രകാശ്,ഗ്രാമ പഞ്ചായത്ത് അംഗം
എം.പി.കരീം,ബി.പി.സി.
ജോസഫ് തോമസ്, രവീന്ദ്രൻ,
ജാനിസ്ആൻ്റോ ,പി.ഷീജ, എം.അബ്ദുൽ നസീർ
തുടങ്ങിയവർ സംസാരിച്ചു.
© Copyright - MTV News Kerala 2021
View Comments (0)