നാടിനെ കണ്ണീരിലാഴ്ത്തി മുഹമ്മദ്‌ മുസ്ലിയാർ വിടപറഞ്ഞു.

MTV News 0
Share:

 

കൂളിമാട്: ചിറ്റാരിപിലാക്കൽ അങ്ങാടിയിലുണ്ടായ വാഹനാപകടത്തിൽ കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡന്റ് കുറുമ്പറമ്മൽ മുഹമ്മദ് മുസ്ലിയാർ (72) മരണപെട്ടു.

ശനിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം. തറാവീഹ് നിസ്കാരത്തിന് ശേഷം ചിറ്റാരിപിലാക്കൽ അങ്ങാടിയിൽ റോഡ് മുറിച്ചുകടക്കവെ, കള്ളൻതോട് ഭാഗത്തുനിന്നും കൂളിമാടിലേക്ക് വരികയായിരുന്ന പിക്കപ്പ് വാൻ അദ്ദേഹത്തെ ഇടിക്കുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ അദ്ദേഹത്തെ നാട്ടുകാർ ചേർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഹനത്തിന്റെ അമിതവേഗതയും ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

കൂളിമാട് – കള്ളൻതോട് റോഡ് വീതി കൂട്ടി നവീകരിച്ചതിന് പിന്നാലെ വാഹനങ്ങൾ അമിതവേഗതയിലാണ് കടന്നുപോകുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ജംഗ്ഷനുകളിലും അങ്ങാടികളിലും യാതൊരു പരിഗണനയുമില്ലാതെയാണ് പല വാഹനങ്ങളും അമിതവേഗത്തിൽ പോകുന്നത്.

ദീർഘകാലം മദ്രസാധ്യാപകനായി സേവനമനുഷ്ഠിച്ച അദ്ദേഹം തദ്ദേശീയർക്ക് ഏറെ പ്രിയങ്കരനായിരുന്നു. ചിറ്റാരിപിലാക്കൽ ഇശാഅത്ത് സുന്ന മദ്രസ, നോർത്ത് കാരശ്ശേരി അൽ മദ്രസ്സത്തുൽ ഹിദായ (പുളിച്ചുമാവിൻ ചുവട്) തുടങ്ങിയ ഇടങ്ങളിൽ അദ്ദേഹം ദീർഘകാലം സേവനം ചെയ്തിട്ടുണ്ട്.

ഭാര്യ: ഉമ്മുസൽമ.

മക്കൾ: ഫസലുറഹ്മാൻ (ഒമാൻ), ഹബീബ് റഹ്മാൻ, ഹിബത്ത്റഹ്മാൻ, ഖലീൽറഹ്മാൻ.

മരുമക്കൾ: ഹസീന താത്തൂർ, ഉമ്മുൽഫസ്‌ല, ജുമൈന, സല്‍മ.

Share:
  കൂളിമാട്: ചിറ്റാരിപിലാക്കൽ അങ്ങാടിയിലുണ്ടായ വാഹനാപകടത്തിൽ കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡന്റ് കുറുമ്പറമ്മൽ മുഹമ്മദ് മുസ്ലിയാർ (72) മരണപെട്ടു. ശനിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം. തറാവീഹ് നിസ്കാരത്തിന് ശേഷം ചിറ്റാരിപിലാക്കൽ അങ്ങാടിയിൽ റോഡ് മുറിച്ചുകടക്കവെ, കള്ളൻതോട് ഭാഗത്തുനിന്നും കൂളിമാടിലേക്ക് വരികയായിരുന്ന പിക്കപ്പ് വാൻ അദ്ദേഹത്തെ ഇടിക്കുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ അദ്ദേഹത്തെ നാട്ടുകാർ ചേർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഹനത്തിന്റെ അമിതവേഗതയും ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കൂളിമാട്...നാടിനെ കണ്ണീരിലാഴ്ത്തി മുഹമ്മദ്‌ മുസ്ലിയാർ വിടപറഞ്ഞു.