വേറിട്ട അനുഭവമായി, കാഴ്ചപ്പാടും കട്ടൻചായയും പാട്ടും.

MTV News 0
Share:
MTV News Kerala

മുക്കം : പാട്ടും പറച്ചിലും ഇടകലർത്തി മുക്കം ഉപജില്ലയിലെ പ്രഥമാധ്യാപകരും എസ്.ആർ.ജി. കൺവീനർമാരും പുതുവർഷാഘോഷത്തോടനുബന്ധിച്ച് നടത്തിയ വിദ്യാഭ്യാസ സായാഹ്നസംഗമം നവ്യാനുഭവമായി. മണാശ്ശേരി ഗവ. യു.പി. സ്കൂളിൽ നടന്ന ‘കാഴ്ചപ്പാടും കട്ടൻചായയും പാട്ടും’ എന്ന പരിപാടിയാണ് പുതുമകൊണ്ട് ശ്രദ്ധേയമായത്. കോവിഡാനന്തര കാലഘട്ടത്തിലെ നവ വിദ്യാഭ്യാസ ചിന്തകൾ പങ്കുവെച്ച പരിപാടി കോഴിക്കോട് മെഡിക്കൽ കോളേജ് കാമ്പസ് ഹൈസ്കൂൾ പ്രഥമാധ്യാപകൻ ഡോ. എൻ. പ്രമോദ് ഉദ്ഘാടനം ചെയ്തു.

മുക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഓംകാരനാഥൻ, ജില്ലാ വിദ്യാഭ്യാസ പരിശീലനകേന്ദ്രം സീനിയർ ലക്ചറർ ഡോ. കെ.എസ്. വാസുദേവൻ, ഫാറൂഖ്‌ ട്രെയിനിങ് കോളേജ് അധ്യാപകൻ കെ.എം. ഷരീഫ്, ഹെഡ്മാസ്റ്റേഴ്സ് ഫോറം പ്രസിഡൻറ് അഗസ്ത്യൻ മഠത്തിപ്പറമ്പിൽ, എസ്.എസ്.കെ. കുന്ദമംഗലം ബി.പി.സി. ശിവദാസൻ, ചേന്ദമംഗലൂർ ഗവ. യു.പി. സ്കൂൾ പ്രഥമാധ്യാപകൻ കെ. വാസു എന്നിവർ കാഴ്ചപ്പാടുകൾ അവതരിപ്പിച്ചു. കോഴിക്കോട് ഉസ്മാനും സംഘവും അവതരിപ്പിച്ച ഗാനമേള സദസ്സിനെ സംഗീതസാന്ദ്രമാക്കി.

അധ്യാപകരായ പി.പി. അനിൽ കുമാർ, മുനീബ് ചേന്ദമംഗലൂർ തുടങ്ങിയവരും ഗാനങ്ങൾ ആലപിച്ചു. പി. ബബിത, പി.എൻ. ശൈലജ, ഇ.കെ. മുഹമ്മദ് അലി, ഉണ്ണികൃഷ്ണൻ പന്നിക്കോട്, സിബി കുര്യാക്കോസ്, കെ.എസ്. ഷാജു, പൃഥ്വിരാജ്, ഉമ്മാച്ചക്കുട്ടി, സിസ്റ്റർ ലൗലി, ഇ.കെ. അബ്ദുൽ സലാം എന്നിവർ മുക്കം ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നടത്താനുദ്ദേശിക്കുന്ന അക്കാദമിക പ്രവർത്തനങ്ങൾ അവതരിപ്പിച്ചു.

Share:
MTV News Keralaമുക്കം : പാട്ടും പറച്ചിലും ഇടകലർത്തി മുക്കം ഉപജില്ലയിലെ പ്രഥമാധ്യാപകരും എസ്.ആർ.ജി. കൺവീനർമാരും പുതുവർഷാഘോഷത്തോടനുബന്ധിച്ച് നടത്തിയ വിദ്യാഭ്യാസ സായാഹ്നസംഗമം നവ്യാനുഭവമായി. മണാശ്ശേരി ഗവ. യു.പി. സ്കൂളിൽ നടന്ന ‘കാഴ്ചപ്പാടും കട്ടൻചായയും പാട്ടും’ എന്ന പരിപാടിയാണ് പുതുമകൊണ്ട് ശ്രദ്ധേയമായത്. കോവിഡാനന്തര കാലഘട്ടത്തിലെ നവ വിദ്യാഭ്യാസ ചിന്തകൾ പങ്കുവെച്ച പരിപാടി കോഴിക്കോട് മെഡിക്കൽ കോളേജ് കാമ്പസ് ഹൈസ്കൂൾ പ്രഥമാധ്യാപകൻ ഡോ. എൻ. പ്രമോദ് ഉദ്ഘാടനം ചെയ്തു. മുക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഓംകാരനാഥൻ, ജില്ലാ വിദ്യാഭ്യാസ പരിശീലനകേന്ദ്രം...വേറിട്ട അനുഭവമായി, കാഴ്ചപ്പാടും കട്ടൻചായയും പാട്ടും.