സാങ്കേതത്തിൽ ഒഴുക്കിൽ പെട്ടവർക്ക് രക്ഷയായത് അവധിക്ക് നാട്ടിൽ എത്തിയ പട്ടാളക്കാരൻ.

MTV News 0
Share:

കോഴിക്കോട് :ഒഴിവുസമയം ആഘോഷിക്കാൻ കുട്ടികളുമായി എത്തിയകുടുംബം ഒഴുക്കിൽപ്പെട്ടു.ഇവർക്ക് രക്ഷയായത് അവധിക്ക് നാട്ടിൽ എത്തിയ പട്ടാളക്കാരൻ.ചാത്തമംഗലം ചൂലൂര്‍ സങ്കേതത്തിലാണ് സംഭവം നടന്നത്.ഇവിടെ വയലിലുള്ള വെള്ളക്കെട്ടിൽ നിരവധി പേരാണ് രാവിലെ മുതൽ ജല വിനോദത്തിൽ ഏർപ്പെടാൻ എത്താറുള്ളത്.

രണ്ടുദിവസമായി കനത്ത മഴയിൽവലിയതോതിലുള്ള ഒഴുക്കാണ് വെള്ളക്കെട്ടിൽ ഉണ്ടായിരുന്നത്. ഇതറിയാതെ എത്തിയ കുടുംബമാണ് ഒഴുക്കിൽ പെട്ടത്.

ആദ്യം രണ്ട് കുട്ടികൾ ഒഴുക്കിൽ പെട്ടതോടെഇവരുടെ രക്ഷിതാക്കളും കുട്ടികളെ രക്ഷിക്കാൻ വെള്ളക്കെട്ടിൽ ഇറങ്ങി.എന്നാൽ നാലുപേരും ഒഴുക്കിൽപ്പെട്ടു.

ഈ സമയം ഇതുവഴി വന്നകരസേനയുടെ മദ്രാസ് റെജിമെന്റിലെ ജവാനായചൂലൂർ പുത്തൻ മഠത്തിൽ വിജയ് അവസരോചിതമായി ഇടപെട്ട് നാലുപേരെയും രക്ഷിച്ചു.വിവരം പുറത്തുവന്നതോടെ നാല് ജീവനുകൾ രക്ഷപ്പെടുത്തിയ വിജയിക്ക് നാട്ടുകാരുടെ അഭിനന്ദന പ്രവാഹമാണ്.

അതേസമയം ചൂലൂർ സങ്കേതത്തിലെ വെള്ളക്കെട്ടിൽ ഇറങ്ങരുതെന്ന ഫയർ യൂണിറ്റിന്റെയും പോലീസിന്റെയും ഗ്രാമപഞ്ചായത്തിന്റെയുംആരോഗ്യവകുപ്പിന്റെയുമൊക്കെ കർശന നിർദ്ദേശങ്ങൾ ഉണ്ടെങ്കിലും ആരും അതൊന്നും ചെവി കൊള്ളാറില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

ഇത്തരം അപകടങ്ങൾ പറ്റാതിരിക്കാൻ ഏറെ ശ്രദ്ധ ചെലുത്തണമെന്നും അധികൃതരുടെ ഭാഗത്തുനിന്നും കർശന നടപടി വേണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Share:
കോഴിക്കോട് :ഒഴിവുസമയം ആഘോഷിക്കാൻ കുട്ടികളുമായി എത്തിയകുടുംബം ഒഴുക്കിൽപ്പെട്ടു.ഇവർക്ക് രക്ഷയായത് അവധിക്ക് നാട്ടിൽ എത്തിയ പട്ടാളക്കാരൻ.ചാത്തമംഗലം ചൂലൂര്‍ സങ്കേതത്തിലാണ് സംഭവം നടന്നത്.ഇവിടെ വയലിലുള്ള വെള്ളക്കെട്ടിൽ നിരവധി പേരാണ് രാവിലെ മുതൽ ജല വിനോദത്തിൽ ഏർപ്പെടാൻ എത്താറുള്ളത്. രണ്ടുദിവസമായി കനത്ത മഴയിൽവലിയതോതിലുള്ള ഒഴുക്കാണ് വെള്ളക്കെട്ടിൽ ഉണ്ടായിരുന്നത്. ഇതറിയാതെ എത്തിയ കുടുംബമാണ് ഒഴുക്കിൽ പെട്ടത്. ആദ്യം രണ്ട് കുട്ടികൾ ഒഴുക്കിൽ പെട്ടതോടെഇവരുടെ രക്ഷിതാക്കളും കുട്ടികളെ രക്ഷിക്കാൻ വെള്ളക്കെട്ടിൽ ഇറങ്ങി.എന്നാൽ നാലുപേരും ഒഴുക്കിൽപ്പെട്ടു. ഈ സമയം ഇതുവഴി വന്നകരസേനയുടെ മദ്രാസ് റെജിമെന്റിലെ ജവാനായചൂലൂർ...സാങ്കേതത്തിൽ ഒഴുക്കിൽ പെട്ടവർക്ക് രക്ഷയായത് അവധിക്ക് നാട്ടിൽ എത്തിയ പട്ടാളക്കാരൻ.