മലയോര മേഖലയിൽ മഴ ശക്തം താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.

MTV News 0
Share:

കോഴിക്കോട് :മഴശക്തമായതിനെ തുടർന്ന് ചാലിയാറും ഇരുവഞ്ഞിയും ചെറുപുഴയും കരകവിയാൻ തുടങ്ങിയിട്ടുണ്ട്.

ഇന്നലെ സന്ധ്യയോടെയാണ് പുഴകളിൽ വെള്ളം ക്രമാതീതമായി ഉയരുകയും താഴ്ന്ന പ്രദേശങ്ങളിലേക്ക് വെള്ളം ഒഴുകി എത്തുകയും ചെയ്തത്.

മാവൂർ,പെരുവയൽ, ചാത്തമംഗലം, കൊടിയത്തൂർ പഞ്ചായത്തുകളിൽ ആണ് വെള്ളപ്പൊക്കത്തിന്റെ ദുരിതം ഏറെയുള്ളത്.മിക്ക ഗ്രാമീണ റോഡുകളും വെള്ളത്തിനടിയിലാണ്.

ഇതുവഴിയൊക്കെയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടിട്ടുണ്ട്.മാവൂർ കച്ചേരി കുന്നിൽനാലു വീടുകളിലാണ് നിലവിൽ പുഴവെള്ളം കയറിയത്.ഇതിൽ ഒരു വീട്ടുകാർ ഇന്നലെ തന്നെ ബന്ധു വീട്ടിലേക്ക് താമസം മാറ്റിയിരുന്നു.മറ്റ് മൂന്ന് വീട്ടുകാരും ഇന്ന് രാവിലെ മുതൽ വീട്ടിലെസാധന സാമഗ്രികൾസുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി ബന്ധുവീട്ടിലേക്ക് മാറും.രക്ഷാപ്രവർത്തനത്തിന് മാവൂർ ഫയർഫോഴ്സും സ്ഥലത്തെത്തി.

മഴ ഇതേ നിലയിൽ തുടരുകയാണെങ്കിൽ മാവൂർ ഗ്രാമപഞ്ചായത്തിലെ കൂടുതൽ പ്രദേശങ്ങളിലെ വീടുകൾവെള്ളപ്പൊക്ക ഭീഷണിയിൽ ആവും.

Share:
കോഴിക്കോട് :മഴശക്തമായതിനെ തുടർന്ന് ചാലിയാറും ഇരുവഞ്ഞിയും ചെറുപുഴയും കരകവിയാൻ തുടങ്ങിയിട്ടുണ്ട്. ഇന്നലെ സന്ധ്യയോടെയാണ് പുഴകളിൽ വെള്ളം ക്രമാതീതമായി ഉയരുകയും താഴ്ന്ന പ്രദേശങ്ങളിലേക്ക് വെള്ളം ഒഴുകി എത്തുകയും ചെയ്തത്. മാവൂർ,പെരുവയൽ, ചാത്തമംഗലം, കൊടിയത്തൂർ പഞ്ചായത്തുകളിൽ ആണ് വെള്ളപ്പൊക്കത്തിന്റെ ദുരിതം ഏറെയുള്ളത്.മിക്ക ഗ്രാമീണ റോഡുകളും വെള്ളത്തിനടിയിലാണ്. ഇതുവഴിയൊക്കെയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടിട്ടുണ്ട്.മാവൂർ കച്ചേരി കുന്നിൽനാലു വീടുകളിലാണ് നിലവിൽ പുഴവെള്ളം കയറിയത്.ഇതിൽ ഒരു വീട്ടുകാർ ഇന്നലെ തന്നെ ബന്ധു വീട്ടിലേക്ക് താമസം മാറ്റിയിരുന്നു.മറ്റ് മൂന്ന് വീട്ടുകാരും ഇന്ന് രാവിലെ മുതൽ വീട്ടിലെസാധന...മലയോര മേഖലയിൽ മഴ ശക്തം താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.