അനസ്‌തേഷ്യ നൽകിയപ്പോൾ ഹൃദയാഘാതം, 2 വയസുകാരൻ വെന്റിലേറ്ററിൽ; ബേബി മെമ്മോറിയലിൽ ചികിത്സാപ്പിഴവെന്ന് ആരോപണം

MTV News 0
Share:

കണ്ണൂര്‍ പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ഗുരുതര ചികിത്സാപ്പിഴവെന്ന് പരാതി. രണ്ടുവയസുകാരന്‍ വെന്റിലേറ്ററില്‍. എരമം സ്വദേശിയായ രണ്ടുവയസുകാരനാണ് ചികിത്സയിലുളളത്. ചുണ്ടിന് മുറിവ് പറ്റി ആശുപത്രിയില്‍ എത്തിയതാണ് കുട്ടി. അനസ്‌തേഷ്യ നല്‍കിയതിന് ശേഷം ബോധരഹിതനായി. ആശുപത്രിയ്ക്ക് ഗുരുതര പിഴവാണ് സംഭവിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.അതേസമയം, ചികിത്സാപ്പിഴവെന്ന ആരോപണം നിഷേധിച്ച് ബേബി മെമ്മോറിയല്‍ ആശുപത്രി രംഗത്തെത്തി. അനസ്‌തേഷ്യ നല്‍കിയപ്പോള്‍ കുട്ടിക്ക് ഹൃദയാഘാതം സംഭവിച്ചെന്നും ഉടനെ വെന്റിലേറ്ററിലേക്ക് മാറ്റുകയും ആവശ്യമായ പരമാവധി ചികിത്സ നല്‍കുകയും ചെയ്തു എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.