
അവസാന യൂണിറ്റ് തിങ്കളാഴ്ച മാറും; കോഴിക്കോട് ബീച്ചിലെ അഗ്നിരക്ഷാ സേന ഇനിയില്ല
ബീച്ചിലെ അഗ്നിരക്ഷാസേനയുടെ അവസാന യൂണിറ്റും തിങ്കളാഴ്ച മീഞ്ചന്തയിലേക്കു മാറും. നേരത്തെ 8 യൂണിറ്റുകളാണ് ഇവിടെ ഉണ്ടായിരുന്നത്. ബീച്ച് അഗ്നിരക്ഷാ സേനയുടെ കെട്ടിടം കാലപ്പഴക്കത്തെ തുടർന്ന് 2023ൽ പൊളിച്ചു മാറ്റിയതാണ്. 3 വർഷമായിട്ടും പുതിയ കെട്ടിട നിർമാണം ആരംഭിക്കുന്നതിനു നടപടിയായിട്ടില്ല. ആദ്യം 17 കോടി രൂപയായിരുന്നു കെട്ടിട നിർമാണത്തിനു അനുവദിച്ചത്. പിന്നീട് എസ്റ്റിമേറ്റ് പുതുക്കി 21 കോടിയിലെത്തി.ബീച്ചിലുണ്ടായിരുന്ന 8 യൂണിറ്റുകളിലെ അഗ്നിരക്ഷാസേനാംഗങ്ങളെ കൊയിലാണ്ടി, മുക്കം, നരിക്കുനി, വെള്ളിമാടുകുന്ന്, മീഞ്ചന്ത, ബീച്ച് എന്നീ സ്റ്റേഷനുകളിലേക്കായി വിന്യസിക്കുകയായിരുന്നു. ഇവിടെ ഉണ്ടായിരുന്ന ഫയർ എൻജിനുകളും വെള്ളിമാടുകുന്ന്, മീഞ്ചന്ത എന്നിവിടങ്ങളിലേക്കായി മാറ്റിയിരുന്നു. കെട്ടിടം പൊളിച്ചതിനെ തുടർന്ന് കാലപ്പഴക്കം ചെന്ന ക്വോർട്ടേഴ്സുകളിലായിരുന്നു അഗ്നിരക്ഷാസേനയുടെ ശേഷിച്ച 2 യൂണിറ്റുകൾ പ്രവർത്തിച്ചത്. അതു കൂടിയാണ് മീഞ്ചന്തയിലേക്കു മാറ്റുന്നത്.ഇനി നഗരത്തിൽ അഗ്നിരക്ഷാ സേന സേനയുടെ അടിയന്തര സേവനം ലഭിക്കാൻ ഫയർ എൻജിനും സേനാംഗങ്ങളും മീഞ്ചന്തയിൽ നിന്ന് എത്തണം. ഇനി അഗ്നിരക്ഷാസേന നഗരത്തിലെത്താൻ ചുരുങ്ങിയത് പത്തു മിനിറ്റെങ്കിലും വേണ്ടി വരും.
© Copyright - MTV News Kerala 2021





View Comments (0)