ഓപ്പറേഷന്‍ തൂഫാന്‍: 69 പേര്‍ അറസ്റ്റില്‍ 

MTV News 0
Share:

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 69 പേര്‍ അറസ്റ്റിലായി, 67 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വെച്ചതിന് 15 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാലു കേസുകളും കൊമേര്‍ഷ്യല്‍ ക്വാണ്ടിറ്റി കൈവശം വെച്ചതിന് രണ്ടു കേസും 27 എന്‍.ഡി.പി.എസ് ആക്ട് പ്രകാരം 46 കേസുകളും കോട്പ (COTPA) പ്രകാരം 36 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 82.692 ഗ്രാം എം.ഡി.എം.എയും 4.357 കി.ഗ്രാം കഞ്ചാവും 0.55 ഗ്രാം ഹാഷിഷ് ഓയിലും 0.001 ഗ്രാം മെത്തഫിറ്റമിനും പിടിച്ചെടുത്തു.ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ഇതുവരെ 6868 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ആകെ 7375 അറസ്റ്റുകള്‍ നടന്നു.ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 107 ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവല്‍ക്കരണ ക്ലാസ്സുകളുടെ എണ്ണം 7109, കൗണ്‍സിലിങ്ങുകളുടെ എണ്ണം 356 ആണ്. സ്കൂള്‍, കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ആകെ 5504 ബോധവത്ക്കരണ പരിപാടികളും നടത്തി.

(ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം.)