പാളയത്ത് പണിമുടക്ക്; കോർപ്പറേഷനിലേക്ക് വ്യാപാരികളുടെയും തൊഴിലാളികളുടെയും മാർച്ച്

MTV News 0
Share:

പാളയത്തെ കടകൾ അടച്ചിട്ടും പണിമുടക്കിയും പാളയം പച്ചക്കറി, പഴം അനുബന്ധ മേഖലാ സംരക്ഷണകമ്മിറ്റി കോർപ്പറേഷനിലേക്ക് മാർച്ച് നടത്തി. കനത്തമഴ വകവെക്കാതെ പാളയത്തുനിന്ന് തുടങ്ങിയ മാർച്ചിൽ കച്ചവടക്കാരും തൊഴിലാളികളുമെല്ലാം പങ്കെടുത്തു.പച്ചക്കറിമാർക്കറ്റ് യഥാസ്ഥാനത്ത് പുതുക്കിപ്പണിയുക, വ്യാപാരത്തിനുള്ള ലൈസൻസ് അനുവദിക്കുക, കോർപ്പറേഷൻ വാടക സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തിയത്. മാർച്ച് കോർപ്പറേഷൻ ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു. എ.ഐ.ടി.യു.സി. ഒഴികെയുള്ള വിവിധ സംഘടനകൾ സമരത്തിൽ പങ്കാളികളായി.കോർപ്പറേഷനിലെ യു.ഡി.എഫ്. കൗൺസിൽ പാർട്ടി ലീഡർ എസ്.വി. സയ്യിദ് മുഹമ്മദ് ഷമീൽ ഉദ്ഘാടനംചെയ്തു. ജില്ലാ വെജിറ്റബിൾ മാർക്കറ്റ് കോഡിനേഷൻ കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസ് അധ്യക്ഷനായി. കൗൺസിലർമാരായ എസ്.കെ. അബൂബക്കർ, കെ.പി. അനിൽകുമാർ, നേതാക്കളായ എ.ടി. അബ്ദു, കെ. രാജീവ്, ഇ.സി. സതീശൻ, പി.എം. ഹനീഫ, എം.പി. സലീം, എം. മുഹമ്മദ് നദീർ, നാസർ കരിമാഠം, എം. മുഹമ്മദ് ബഷീർ, രാജേഷ് എന്നിവർ സംസാരിച്ചു.