വില കുതിച്ചുയരുമെന്ന് കരുതിയപ്പോൾ ട്വിസ്റ്റ് ; സ്വർണത്തിൽ ഒറ്റയടിക്ക് 1,360 രൂപയുടെ ഇടിവ്

MTV News 0
Share:

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വമ്പൻ ഇടിവ് . ഗ്രാമിന് 170 രൂപ കുറഞ്ഞ് 13230 രൂപയിലും, പവന് 1360 രൂപയുടെ കുറവോടെ 1,05,840 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. പണിക്കൂലി ഉൾപ്പെടെ ഇന്നത്തെ നിരക്കിൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ഏകദേശം 1,19,900 രൂപ വരെ ആയേക്കാം.പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് ആവശ്യം ഉയര്‍ന്നിട്ടുണ്ടെങ്കിലും മറ്റ് ഘടകങ്ങള്‍ വിലയെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. ഉയര്‍ന്ന പണപ്പെരുപ്പം നിയന്ത്രിക്കാന്‍ യു.എസ് ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്കുകള്‍ വീണ്ടും വര്‍ധിപ്പിച്ചേക്കുമെന്ന ആശങ്കയും ഉയര്‍ന്ന നിരക്കില്‍ നിക്ഷേപകര്‍ ലാഭമെടുത്തതുമാണ് വിലയിടിവിന് കാരണമായത്.കഴിഞ്ഞ ദിവസം ജൂലൈ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 1,08,000 രൂപ രേഖപ്പെടുത്തിയിരുന്നു. അതേസമയം ഉച്ചക് ശേഷം വിലയിൽ 800 രൂപയുടെ ഇടിവോടെ 1,07,200 എന്ന നിലയിലും എത്തി. അതിനു പിന്നാലെയാണ് ഇന്ന് വീണ്ടും ഇടിവ് റിപ്പോർട്ട് ചെയുന്നത്. ഈ വര്‍ഷം ജനുവരി 29നായിരുന്നു സ്വർണം എക്കാലത്തേയും ഉയര്‍ന്ന വിലയായ 131,160 എന്ന നില തൊട്ടത്.