ബി.എഡ്. പരീക്ഷാ ഫലം വൈകുന്നു; വിദ്യാർത്ഥികൾ ആശങ്കയിൽ

MTV News 0
Share:

ചക്കരക്കല്ല് | 2021 ഏപ്രിൽ 13-ന് പരീക്ഷ പൂർത്തിയായ കണ്ണൂർ സർവകലാശാല ഫൈനൽ ബി.എഡ്. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കാത്തത് ഒട്ടേറെ വിദ്യാർത്ഥികളെ ആശങ്കയിലാക്കുന്നു. ഇതിനിടെ, പി.എസ്.സി. വഴി സോഷ്യൽ സയൻസ്, ഡൽഹി സബോർഡിനേറ്റ് സർവീസ് ആർമി സ്‌കൂൾ, കഴക്കൂട്ടം സൈനിക സ്‌കൂൾ എന്നിവടങ്ങളിലേക്ക് ആയിരക്കണക്കിന് ഒഴിവുകളിലേക്ക് വിജ്ഞാപനം വന്നു കഴിഞ്ഞു.

ജൂൺ അവസാനവും ജൂലായ് ആദ്യവാരത്തിലുമാണ് മിക്കതിനും അപേക്ഷിക്കാനുള്ള അവസാന തീയതി. അതോടൊപ്പം എയ്ഡഡ് വിദ്യാലയങ്ങളിലും ജൂൺ അവസാന വാരത്തിലേക്ക് ഇന്റർവ്യൂ നിശ്ചയിച്ചിട്ടുണ്ട്. പി.ജി.യും നെറ്റും കെ.ടെറ്റും പാസായവർക്ക് ബി.എഡ്. റിസൽട്ട് പ്രസിദ്ധീകരിക്കാത്തതുകൊണ്ട് മാത്രം അവസരം നഷ്ടപ്പെടുന്ന അവസ്ഥയാണുണ്ടാകുന്നത്.