
ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ യൂണിറ്റ് എന്നിവ ചേര്‍ന്ന് സംഘടിപ്പിച്ച ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ നവാസ് നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍.ടി സരിത കുമാരി അധ്യക്ഷയായി. അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.പി രാജേഷ് മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സി.കെ അഫ്‌സല്‍ ദിനാചരണ സന്ദേശം നല്‍കി. ജില്ലാ ടി.ബി ഓഫീസര്‍ ഡോ. ടി.എല്‍ ദില്‍മോന്‍, അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എം സുജാത, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. നവ്യ ജെ. തൈക്കാട്ടില്‍, ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ ഡോ. എല്‍ ഭവില എന്നിവര്‍ സംസാരിച്ചു. നാഷണല്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് കണ്‍ട്രോള്‍ പ്രോഗ്രാം നോഡല്‍ ഓഫീസര്‍ ഡോ. ഹസീന കരീം, ദിശ ക്ലസ്റ്റര്‍ പ്രോഗ്രാം മാനേജര്‍ പ്രിന്‍സ് എം ജോര്‍ജ് എന്നിവര്‍ ബോധവത്കരണ ക്ലാസെടുത്തു. ദിനാചരണത്തോടനുബന്ധിച്ച് ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ ബാധിക്കാന്‍ സാധ്യതയുള്ള ഉയര്‍ന്ന റിസ്‌ക് വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും സ്‌ക്രീനിങ്ങും വാക്‌സിനേഷനും സംഘടിപ്പിച്ചു. എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ വിവിധ സുരക്ഷാ പ്രോജക്ടിലെ ജീവനക്കാര്‍, ഗുണഭോക്താക്കള്‍, ആശ പ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
© Copyright - MTV News Kerala 2021





View Comments (0)