
നിപയില്‍നിന്ന് പൂര്‍ണമുക്തി; മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന 43കാരന്‍ വീട്ടിലേക്ക് മടങ്ങി
നിപ രോഗം ബാധിച്ച് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന ഫറോക്ക് സ്വദേശിയായ 43കാരനെ ഡിസ്ചാര്‍ജ് ചെയ്തു. ജൂണ്‍ 11ന് പുലര്‍ച്ചെ മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ ഐസിയുവില്‍ പ്രവേശിപ്പിച്ച് അതീവ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്നയാളാണ് പൂര്‍ണ രോഗമുക്തനായി വീട്ടിലേക്ക് തിരിച്ചത്. സര്‍ക്കാരിന്റെയും ജനപ്രതിനിധികളുടെയും ജില്ലാ ഭരണകൂടത്തിന്റെയും ഭാഗത്തുനിന്ന് മികച്ച പിന്തുണയാണ് ലഭിച്ചതെന്ന് പറഞ്ഞ രോഗിയും കുടുംബവും പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി അറിയിച്ചാണ് ആശുപത്രി വിട്ടത്.നിലവില്‍ രോഗി പൂര്‍ണ ബോധത്തോടെയാണുള്ളതെന്നും പരസഹായമില്ലാതെ നടക്കാന്‍ കഴിയുന്നുണ്ടെന്നും മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു. പനി പൂര്‍ണമായി ഭേദമാകുകയും ഓര്‍മശക്തി സാധാരണ നിലയിലാവുകയും ചെയ്തിട്ടുണ്ട്. നേരത്തെ തലച്ചോറില്‍ ഉണ്ടായിരുന്ന തകരാറുകള്‍ നല്ല രീതിയില്‍ കുറഞ്ഞതായി സ്‌കാനിങ്ങിൽ വ്യക്തമായതായും ഡോക്ടര്‍മാര്‍ അറിയിച്ചു.
© Copyright - MTV News Kerala 2021





View Comments (0)