ജലജീവനിലൂടെ : കുടിവെള്ളക്ഷാമമകറ്റാൻ പഞ്ചായത്തുകൾ.

MTV News 0
Share:
MTV News Kerala

കാരശ്ശേരി : ശുദ്ധജല വിതരണത്തിന് കേന്ദ്ര, സംസ്ഥാന സർക്കാരുകളും ഗ്രാമപ്പഞ്ചായത്തും കൂട്ടായി നടപ്പാക്കുന്ന ജലജീവൻ പദ്ധതി പരമാവധി ഉപയോഗപ്പെടുത്താൻ കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകൾ. കുടിവെള്ളക്ഷാമം അനുഭവപ്പെടാറുള്ള പ്രദേശങ്ങൾക്ക് 2024-ഓടെ ശാശ്വത പരിഹാരമാണ് ലക്ഷ്യം. നിലവിലെ ജലസ്രോതസ്സുകൾ അപര്യാപ്തമായ സാഹചര്യത്തിൽ ജലജീവൻ മിഷൻ പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്താണ് നടപടി.


ഗ്രാമീണമേഖലയിൽ ജനകീയപങ്കാളിത്തത്തോടെ അങ്കണവാടികളിലും സ്കൂളുകളിലും ആരോഗ്യകേന്ദ്രങ്ങളിലും വീടുകളിലും സ്ഥിരമായി ന്യായമായനിരക്കിൽ ശുദ്ധജലം നൽകുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഗ്രാമപ്പഞ്ചായത്തുകളിൽ വരൾച്ച ബാധിക്കുന്ന പ്രദേശങ്ങൾക്കും ജലഗുണനിലവാരപ്രശ്നങ്ങൾ നേരിടുന്ന പ്രദേശങ്ങൾക്കും പദ്ധതി മുൻഗണന നൽകുന്നു.


കാരശ്ശേരി പഞ്ചായത്തും സഹായസംഘടനയായ മിറർ ഫോർ സോഷ്യൽചെയ്ഞ്ചും ചേർന്ന് നടത്തിയ സംഘടിപ്പിച്ച ശില്പശാല ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിത ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് ആമിന എടത്തിൽ അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷരായ ശാന്താ ദേവി മൂത്തേടത്ത്, സത്യൻ മുണ്ടയിൽ, ജിജിത സുരേഷ്, ടീം ലീഡർ കെ.കെ. നിഥിൻ, ജലജീവൻ മിഷൻ കമ്യൂണിറ്റി ഫെസിലിറ്റേറ്റർ അർച്ചന എന്നിവർ സംസാരിച്ചു.
പദ്ധതിപ്രവർത്തനങ്ങളെക്കുറിച്ച് ജലജീവൻ മിഷൻ പദ്ധതി പ്രോജക്ട് മാനേജർ സി.കെ. സരിത്ത് വിശദീകരിച്ചു. ഭരണസമിതി അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, ജാഗ്രതാസമിതി അംഗങ്ങൾ, വാർഡ് വികസനസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.


കൊടിയത്തൂർ പഞ്ചായത്തിൽ നടന്ന ശില്പശാല പ്രസിഡന്റ് ഷംലൂലത്ത് ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് കരീം പഴങ്കൽ അധ്യക്ഷനായി. ജലജീവൻ മിഷൻ പദ്ധതി ടീം ലീഡർ കെ.കെ. നിഥിൻ, ജലജീവൻ മിഷൻ പ്രോജക്ട് മാനേജർ സി.കെ. സരിത്ത്, കേരള വാട്ടർഅതോറിറ്റി അസിസ്റ്റൻറ് എക്സിക്യുട്ടീവ് എൻജിനിയർ സലാം, സ്റ്റാൻഡിങ്‌ കമ്മിറ്റി അധ്യക്ഷരായ ദിവ്യാ ഷിബു, എം.ടി. റിയാസ്, ആയിഷ ചേലപ്പുറത്ത്, വാർഡംഗം ഫസൽ കൊടിയത്തൂർ എന്നിവർ സംസാരിച്ചു.

Share:
MTV News Keralaകാരശ്ശേരി : ശുദ്ധജല വിതരണത്തിന് കേന്ദ്ര, സംസ്ഥാന സർക്കാരുകളും ഗ്രാമപ്പഞ്ചായത്തും കൂട്ടായി നടപ്പാക്കുന്ന ജലജീവൻ പദ്ധതി പരമാവധി ഉപയോഗപ്പെടുത്താൻ കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകൾ. കുടിവെള്ളക്ഷാമം അനുഭവപ്പെടാറുള്ള പ്രദേശങ്ങൾക്ക് 2024-ഓടെ ശാശ്വത പരിഹാരമാണ് ലക്ഷ്യം. നിലവിലെ ജലസ്രോതസ്സുകൾ അപര്യാപ്തമായ സാഹചര്യത്തിൽ ജലജീവൻ മിഷൻ പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്താണ് നടപടി. ഗ്രാമീണമേഖലയിൽ ജനകീയപങ്കാളിത്തത്തോടെ അങ്കണവാടികളിലും സ്കൂളുകളിലും ആരോഗ്യകേന്ദ്രങ്ങളിലും വീടുകളിലും സ്ഥിരമായി ന്യായമായനിരക്കിൽ ശുദ്ധജലം നൽകുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഗ്രാമപ്പഞ്ചായത്തുകളിൽ വരൾച്ച ബാധിക്കുന്ന പ്രദേശങ്ങൾക്കും ജലഗുണനിലവാരപ്രശ്നങ്ങൾ നേരിടുന്ന...ജലജീവനിലൂടെ : കുടിവെള്ളക്ഷാമമകറ്റാൻ പഞ്ചായത്തുകൾ.