കൊടിയത്തൂർ : ഗൃഹനാഥന്റെ ചികിത്സയ്ക്ക് നാട്ടുകാർ നടത്തുന്ന ബിരിയാണി ചലഞ്ച് മാർച്ച് ആറിന് നടക്കും. പാർക്കിസൺസ് രോഗം ബാധിച്ച് ശസ്ത്രക്രിയയ്ക്ക് നിർദേശിച്ച പന്നിക്കോട് പരപ്പിൽ മോഹനന്റെ ചികിത്സയ്ക്ക് പണം കണ്ടത്താനാണ് ചികിത്സാക്കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് നടത്തുന്നത്. ഉണ്ണി കൊട്ടാരത്തിൽ ചെയർമാനും റഹ്മത്ത് പരവരി കൺവീനറും ദിൽഷാദ് പരപ്പിൽ ട്രഷററുമായ കമ്മിറ്റിയും രൂപവത്കരിച്ചു. 20 ലക്ഷത്തോളംരൂപയാണ് ഓപ്പറേഷനായി ചെലവ് പ്രതീക്ഷിക്കുന്നത്.
ധനസമാഹരണത്തിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ തുടങ്ങി. ചികിത്സാക്കമ്മിറ്റിയിലേക്ക് കവിലടയിലെ ഫ്രണ്ട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സമാഹരിച്ച തുക ചികിത്സാക്കമ്മിറ്റി ഭാരവാഹികൾക്ക് കൈമാറി.
കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത്, കൺവീനർ ബാബു പൊലുകുന്നത്ത് എന്നിവർ ഏറ്റുവാങ്ങി. സി. ഫസൽ ബാബു, അജ്മൽ പന്നിക്കോട്, ഉണ്ണി കൊട്ടാരത്തിൽ, മജീദ് കുവപ്പാറ, ബാബു പരവരി, റംഷാദ് പരപ്പിൽ, വിജിൻ കവിലട, നിഖിൽ കവിലട, രാജേഷ് തുടങ്ങിയവർ സംബന്ധിച്ചു.
© Copyright - MTV News Kerala 2021
View Comments (0)