നാട്ടൊരുമ പച്ചക്കറിക്കൃഷി തുടങ്ങി.

MTV News 0
Share:
MTV News Kerala

കൊടിയത്തൂർ : നാട്ടൊരുമ സ്വശ്രയസംഘത്തിന്റെ പച്ചക്കറിക്കൃഷിയുടെ രണ്ടാംഘട്ടം തുടങ്ങി. വിത്തിറക്കൽ ഉദ്ഘാടനം ചെറുവാടി താഴെമുറി പടിഞ്ഞാറ്റുംപാടത്ത് ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എം.ടി. റിയാസ് നിർവഹിച്ചു. നാട്ടൊരുമ പ്രസിഡന്റ് യൂസഫ് പാറപ്പുറത്ത് അധ്യക്ഷനായി. കൃഷി ഓഫിസർ ഫെബിത, അഷ്‌റഫ് കൊളക്കാടൻ, മമ്മദ്‌ കുട്ടി കുറുവാടങ്ങൽ, എസ്.എ. നാസർ, എൻ. ജമാൽ, സി.വി. റസാഖ്, അബ്ദുൽ ഹമീദ്, ബാലൻ എന്നിവർ സംസാരിച്ചു.