ഭിന്നശേഷിക്കാരനായ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി അറസ്റ്റിൽ

MTV News 0
Share:

ഭിന്നശേഷിക്കാരനായ യുവാവിനെ കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. വടകര പതിയാരക്കര സ്വദേശി കുളങ്ങര മുഹമ്മദ് റിനാസിനെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച രാത്രി പത്തോടെയാണ് പതിയാരക്കര നീലിയേലത്ത് കടവിന് സമീപം ആക്രമണമുണ്ടായത്.സുഹൃത്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന കലത്തപ്പമുക്ക് സ്വദേശി സിറാജിനെ ബൈക്കിൽ പിന്തുടർന്നെത്തിയ റിനാസ് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ സിറാജിന്റെ പുറം, കഴുത്ത്, ചെവി എന്നിവിടങ്ങളിൽ കുത്തേറ്റു. ചെവി അറ്റുതൂങ്ങിയ നിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ സിറാജ് വടകര സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.ആക്രമണത്തിനിടെ സിറാജിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ബഹളംവച്ചതോടെ നാട്ടുകാർ സ്ഥലത്തെത്തി. ഇതോടെ റിനാസ് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ വടകര പൊലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടി.