
ഓട്ടോ തൊഴിലാളി ആത്മഹത്യ ചെയ്തതിൽ പ്രതിഷേധം ശക്തം. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പീഡനം താങ്ങാനാവാതെ മലപ്പുറം കിഴിശ്ശേരിയിൽ ഷൗക്കത്തലി എന്ന ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്തതിൽ സി.ഐ.ടി.യു ലൈറ്റ് മോട്ടോർ കോഴിക്കോട് സിറ്റി കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. തന്റെ ഓട്ടോ ഫിറ്റ്നസ് എടുക്കാൻ ഏജന്റ് മുഖാന്തിരമല്ലാതെ നേരിട്ട് മോട്ടോർ വാഹന വകുപ്പിനെ സമീപിച്ച ഷൗക്കത്തലിയെ ഏട്ട് മാസത്തോളം ഫിറ്റ്നസ് നൽകാതെ ആർ.ടി.ഓഫിസ് കയറിയിറങ്ങുന്ന നിലയിലേക്ക് ഉദ്യോഗസ്ഥർ എത്തിച്ചതിൽ മനം നൊന്താണ് ഫെസ്ബുക്കിൽ കുറിപ്പിട്ട് ആത്മഹത്യ ചെയ്തത്. ഇതിന് കാരണക്കാരായ എം.വി.ഡി ഉദ്യോഗസ്ഥരെ സർവിസിൽ നിന്നും പിരിച്ചുവിടണമെന്നും നിയമനടപടി സ്വീകരിക്കണമെന്നും കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)