
വലിയ ഇറക്കത്തിന് തയ്യാറാകാതെ സ്വർണവില; സംസ്ഥാനത്ത് വിലയിൽ ഇന്ന് നേരിയ വർധനവ്
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർധനവ് മാത്രം. ഒരു പവന് 120 രൂപയാണ് ഇന്ന് കൂടിയത്. 1,15,080 രൂപയാണ് വിപണിവില. ഗ്രാമിന് 15 രൂപയാണ് കൂടിയത്. 14,385 രൂപയാണ് വിപണിവില. 24 കാരറ്റ് സ്വർണത്തിനും വില കൂടി. ഒരു ഗ്രാമിന് 16 രൂപയാണ് ഇന്ന് വർധിച്ചത്. 15,693 രൂപയാണ് വിപണിവില. പവന് കൂടിയത് 128 രൂപയാണ്.1,25,544 രൂപയാണ് വിപണിവില.കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിൽ വലിയ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ മാത്രം 1080 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. മൂന്ന് മാസങ്ങൾക്ക് ശേഷം ഓഗസ്റ്റിലാണ് സ്വർണവില 1,20,000 കടന്നത്. ഓഗസ്റ്റ് 24ന് 1,20,240 രൂപയിൽ സ്വർണവില എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസങ്ങളിൽ വിലയിൽ കുറവ് ഉണ്ടായത്.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)