
സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; 7നും 12 നും ഇടയില്‍ വൈദ്യുതി തടസപ്പെട്ടേക്കും
സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം തുടര്‍ന്നേക്കും. വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി അറിയിച്ചു. വൈകീട്ട് 7 മുതല്‍ 12 മണി വരെയുള്ള സമയങ്ങളില്‍ വൈദ്യുതി ഭാഗികമായി തടസപ്പെടാനാണ് സാധ്യത. 15 മിനിറ്റ് മുതല്‍ അരമണിക്കൂര്‍ വരെ വൈദ്യുതി തടസപ്പെട്ടേക്കും.600 മുതല്‍ 700 മെഗാ വാട്ടിന്റെ കുറവ് പീക്ക് സമയങ്ങളില്‍ കേരളത്തില്‍ ഉണ്ടെന്ന് കെഎസ്ഇബി വ്യക്തമാക്കി. ഇന്നലെയും സംസ്ഥാനത്ത് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നു. ദേശീയതലത്തില്‍ വൈദ്യുതിയുടെ കുറവ് ഉണ്ടായതാണ് കാരണം.വൈദ്യുതി ആവശ്യകത ഉയര്‍ന്നതും കാറ്റില്‍ നിന്നുള്ള ഉത്പാദനത്തിലുണ്ടായ കുറവുമാണ് ദേശീയ തലത്തിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം. രാജ്യത്തുടനീളമുള്ള വൈദ്യുതി ആവശ്യകത മുന്‍ദിവസത്തെ അപേക്ഷിച്ച് ഏകദേശം 5 ജിഗാവാട്ട് (GW) വര്‍ധിച്ച് ഇന്നലെ രാവിലെ 10:45 ഓടെ 255 ജിഗാവാട്ടില്‍ എത്തിയിരുന്നുവെന്ന് ഗ്രിഡ് കണ്ട്രോളര് ഓഫ് ഇന്ത്യയുടെ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ അയച്ച അടിയന്തര സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതില്‍ ദക്ഷിണ മേഖലയിലെ ആവശ്യകതയില്‍ മാത്രം 1.5 ജിഗാവാട്ടിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്. സൗരോര്‍ജമില്ലാത്ത സമയങ്ങളിലും (നോണ്‍ സോളര്‍ അവേഴ്സ്) ആവശ്യകത ഇതേ രീതിയില്‍ ഉയര്‍ന്ന നിലയില്‍ തന്നെ തുടരുമെന്നാണ് ഗ്രിഡ് കണ്ട്രോളര് ഓഫ് ഇന്ത്യ കണക്കാക്കുന്നത്.
© Copyright - MTV News Kerala 2021





View Comments (0)