
ബംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്കുള്ള കർണാടക ആർ.ടി.സി ഫ്ലൈ ബസ് സർവിസിന് മികച്ച പ്രതികരണം. ആഗസ്റ്റ് 15ന് സർവിസ് ആരംഭിച്ച് ബസിൽ കോഴിക്കോട്, കൽപറ്റ എന്നിവിടങ്ങളിൽ നിന്നാണു കൂടുതൽ പേർ കയറുന്നത്. നേരത്തെ മൈസൂരുവിലെത്തിയാണ് ഇവർ വിമാനത്താവളത്തിലേക്കുള്ള ഫ്ലൈ ബസിൽ കയറിയിരുന്നത്.കോഴിക്കോട് നിന്ന് പുറപ്പെടുന്ന സമയക്രമം രാജ്യാന്തര യാത്രക്കാർക്ക് സൗകര്യപ്രദമായ രീതിയിൽ പരിഷ്കരിക്കുന്നതും ആലോചിക്കുന്നുണ്ട്. നിലവിൽ രാത്രി 7.30ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന ബസ് പുലർച്ചെ 4.15നാണ് വിമാനത്താവളത്തിലെത്തുന്നത്. പുലർച്ചെ 2.30ന് മുമ്പ് വിമാനത്താവളത്തിലെത്തുന്ന സമയക്രമമാണ് പരിഗണിക്കുന്നത്.വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിൽ നിന്ന് രാത്രി 10.45ന് പുറപ്പെടുന്ന ബസ് രാവിലെ 7.15നാണ് കോഴിക്കോട്ടെത്തുന്നത്. ബംഗളൂരു നായന്തഹള്ളി മെട്രോ സ്റ്റേഷൻ, മൈസൂരു, ഗോണിക്കൊപ്പ, കുട്ട, മാനന്തവാടി, കൽപറ്റ, താമരശ്ശേരി വഴിയുള്ള വോൾവോ എ.സി മൾട്ടി ആക്സിൽ ബസിൽ 48 പേർക്ക് യാത്ര ചെയ്യാം. 1550 രൂപയാണ് ടിക്കറ്റ് നിരക്ക്.
© Copyright - MTV News Kerala 2021





View Comments (0)