
കോഴിക്കോട്ട് 200 രൂപ നൽകാത്തതിന് വയോധികന് ക്രൂരമർദനം; യുവാവിനായി തെരച്ചിൽ ഊർജിതമാക്കി പൊലീസ്
ആവശ്യപ്പെട്ട പണം നല്‍കാത്തതിന് വയോധികന് നേരെ ക്രൂരമായ ആക്രമണം. ബാലുശ്ശേരി ബീവറേജിന് സമീപം തുരുത്യാട് ഞാട്ടിപ്പാറ മീത്തല്‍ അശോകന്(63) നേരെയാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അശോകനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കൂട്ടാലിട സ്വദേശി ബബീഷിനെതിരെ കേസെടുത്ത പൊലീസ് ഇയാള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി.ഇരുനൂറു രൂപ ആവശ്യപ്പെട്ടത് നല്‍കാത്തതിനെ തുടര്‍ന്നാണ് ബബീഷ് അശോകനെ ആക്രമിച്ചതെന്നാണ് വിവരം. പണം നല്കാന് തയ്യാറാകാതിരുന്ന അശോകനെ ക്രൂരമായി മര്‍ദ്ദിക്കുകയും ചവിട്ടി തള്ളിയിടുകയും ചെയ്തു. വീഴ്ചയില്‍ തലയിടിച്ച് വീണാണ് അശോകന് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. അക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)