ചീക്കോട്: ചീക്കോട് കെ.കെ.എം ഹയർ സെക്കണ്ടറി സ്കൂൾ അറബിക് അധ്യാപകനായ അബ്ദുൽ ഹമീദ് മാസ്റ്റർ, 34 വർഷത്തെ വിശിഷ്ട സേവനത്തിന് ശേഷം സർവ്വീസിൽ നിന്ന് വിരമിച്ചു.
കെ.കെ.എം ഹൈസ്കൂളിൽ നിന്ന് ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ച് വാഴക്കാട് ദാറുൽ ഉലൂം അറബി ക്കോളേജിൽ നിന്ന് അഫ്സലുൽ ഉലമ പൂർത്തിയാക്കി (1981- 86) കോഴിക്കോട് TT I യിൽ നിന്നും ട്രൈനിംഗ് പൂർത്തിയാക്കി മാതൃവിദ്യാലയത്തിൽ തന്നെ അധ്യാപകനായി ചേർന്നു.
1999ൽ അലിഗർ മുസ്ലിം യൂനിവേഴ്സിറ്റിയിൽ നിന്നും അറബിക്കിൽ ബിരുദാനനന്തര ബിരുദമെടുത്തു (MA) വിളയിൽ പറപ്പൂര് പാറചേനേ പുറത്ത് മുഹമ്മദ് കുട്ടിയുടെ 6 മക്കളിൽ രണ്ടാമനായ ഇദ്ധേഹം 2005 മുതൽ വിരമിക്കുന്നത് വരെ
ജില്ലാ റിസോഴ്സ് പേഴ്സണായി സേവനം ചെയ്തു വരുന്നു. “ഹമീദ് പറപ്പൂര്” എന്ന തൂലിക നാമത്തിൽ ധാരാളം കവിതകളും ഗാനങ്ങളും മലയാളത്തിലും അറബിയിലും എഴുതിയിട്ടുണ്ട്. കേരള മാപ്പിള കലാ അക്കാദമി എടവണ്ണപ്പാറ ചാപ്റ്ററിൻ്റെ ഈ വർഷത്തെ മർഹൂം അബൂ നിഹാദ് സ്മാരക ഇശൽരത്ന പുരസ്കാരം, ഇശൽ മാനസം ഗാന രചയിതാവിനുള്ള പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട് ലഭിച്ചിട്ടുണ്ട്.
മുസ്ലിം ലീഗ്, ചീക്കോട് പഞ്ചായത്ത് ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച ഇദ്ദേഹം നിലവിൽ കൊണ്ടോട്ടി മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറിയും, കേരള മാപ്പിള കലാ അക്കാദമി എടവണ്ണപാറ ചാപ്റ്റർ രക്ഷാധികാരിയുമാണ്.
ഭാര്യ ഹവ്വാ ഉമ്മ വാവൂർ പാറപ്പുറത്ത് പറമ്പ് L P സ്കൂൾ ഹെഡ്മിസ്ട്രസ്സാണ്. മകൾ ബജീല (കിഴിശ്ശേരി ഗണപത് സ്കൂൾ അധ്യാപിക) മകൻ ബഹീജ് (സിവിൽ & ഹൈവെ ഇൻജിനീയർ, ന്യൂ സീലാൻ്റ്) ഇളയ മകൻ Dr. ബാഹിർ ഇൻജാസ് MBBS. മരുമകൻ ഫയാസ് PK (Aups മങ്ങാട്ടുപുലം അദ്ധ്യാപകൻ),
മരുമകൾ Dr. നജ്മാഷാഹിൻ, കോട്ടക്കൽ.
© Copyright - MTV News Kerala 2021
View Comments (0)