
പേരാമ്പ്ര മൂരികുത്തിയിൽ എം.ഡി.എം. എയുമായി യുവാവ് പിടിയിൽ. ചെമ്പനോട പാറക്കുതാഴെ സൂരജിനെയാണ് പേരാമ്പ്ര പൊലീസ് പിടികൂടിയത്.മൂരികുത്ത് മുണ്ടോത്ത് കനാൽ റോഡിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഇയാളിൽ നിന്നും 1.345ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. പേരാമ്പ്രയിലും പരിസര പ്രദേശങ്ങളിലും വിതരണം ചെയ്യാനായി കൊണ്ടുവന്നതാണ് രാസലഹരിയെന്ന് പൊലീസ് പറഞ്ഞു.കൂത്താളി, മൂരികുത്തി പ്രദേശങ്ങളിലെ രാസലഹരി വിൽപ്പന സംബന്ധിച്ച് വടകര റൂറൽ എസ്.പിക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് എസ്.പിയുടെയും ഡി.വൈ.എസ്.പിയുടെയും നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്കക്വാഡുകൾ സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി തിരികെ വരുമ്പോൾ വീഡിയോ എടുത്ത മാധ്യമ സംഘത്തിനുനേരെ പ്രതിയുടെ ബന്ധുക്കൾ തട്ടിക്കയറി. പേരാമ്പ്ര സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശിവപ്രസാദ്, എ.എസ്.ഐ രാജേഷ്, എസ്.പി സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ സി.എം.സുനിൽകുമാർ, ബിനീഷ് തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.
© Copyright - MTV News Kerala 2021





View Comments (0)