
സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി മയക്കു മരുന്നിനെതിരെ ‘മയങ്ങില്ല കേരളം’ പദ്ധതിയിൽ കോഴിക്കോട് ജില്ലയിലെ ആദ്യ ഡ്രഗ് ഫ്രീ ക്യാമ്പസ് ആയി ഫാറൂഖ് കോളേജിനെ തിരഞ്ഞെടുത്തു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സജന സജീവൻ ഡ്രഗ് ഫ്രീ പ്രഖ്യാപനം നടത്തി. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ ആയിഷ സ്വപ്ന അധ്യക്ഷത വഹിച്ചു.ഡ്രഗ് ഫ്രീ പ്രഖ്യാപനത്തിൻ്റെ ഭാഗമായി ലഹരിക്കെതിരെ ഫ്ലാഷ് മൊബ്, വിവിധ കലാ പരിപാടികൾ, പോസ്റ്റർ പ്രദർശനം, സിഗ്നേച്ചർ വാൾ, ബോധവത്കരണ ക്ലാസ്, സംവാദം എന്നിവ കോളജിൽ നടന്നു.കാലിക്കറ്റ് സർവ്വകലാശാല സിൻഡിക്കേറ്റ് മെമ്പർ ഡോ എ ടി അബ്ദുൽ ജബ്ബാർ , ജില്ലാ വിമുക്തി മാനേജർ പി എൽ ബിനു കുമാർ, സാമൂഹ്യ സന്നദ്ധ സേന ഡയറക്ടർ ഡോ മൻസൂറലി , സാമൂഹ്യ സന്നദ്ധ സേന പ്രോഗ്രാം ഓഫീസർ ഡോ അബ്ദുൽ ജലീൽ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ വാഹിദ ബിഗം, കോളേജ് പി ടി എ സെക്രട്ടറി ഡോ അബ്ദുൽ ഗഫൂർ, ജില്ലാ വിമുക്തി കോർഡിനേറ്റർ ഡോ ടി വി ജിതേഷ് തുടങ്ങിയവർ സംസാരിച്ചു.കോഴിക്കോട് ജില്ല എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ജിമ്മി ജോസഫ് സ്വാഗതം പറഞ്ഞ ചടങ്ങിൽ എൻ എസ് എസ് പ്രോഗ്രാം ഓഫിസർ ഡോ റബീബ് നന്ദിപറഞ്ഞു .
© Copyright - MTV News Kerala 2021





View Comments (0)