
സ്വച്ഛ് സാഗർ സുരക്ഷിത് സാഗർ;കാപ്പാട് ബ്ലൂ ഫ്ലാഗ് ബീച്ചിൽ മെഗാ ശുചീകരണപരിപാടി സംഘടിപ്പിച്ചു
കേന്ദ്ര വനം പരിസ്ഥിതി , കാലാവസ്ഥാ വ്യതിയാന മന്ത്രാലയം , കോഴിക്കോട് ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ , ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര തീര ശുചീകരണ ദിനത്തോടനുബന്ധിച്ചു “സ്വച്ഛ് സാഗർ സുരക്ഷിത് സാഗർ” ക്യാമ്പയിന്റെ ഭാഗമായി കാപ്പാട് ബ്ലൂ ഫ്ലാഗ് ബീച്ചിൽ മെഗാ തീര ശുചീകരണ പരിപാടി സംഘടിപ്പിച്ചു.കെ പ്രവീൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയ് ബോസ് അധ്യക്ഷത വഹിച്ചു. അന്താരാഷ്ട്ര തീര ശുചീകരണ ദിനത്തിന്റെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി, പരിപാടിയിൽ സിഗ്നേച്ചർ ക്യാമ്പയിനും സംഘടിപ്പിച്ചു. കെ പ്രവീൺകുമാർ എം.എൽ.എ ബീച്ച് പാർക്കിനുള്ളിൽ ചെടി നടുകയും പരിസരവും ശുചിയായി സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടി, “ബീച്ച് തീരം എന്നും ശുചീകരിക്കും” എന്ന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. വിനോദസഞ്ചാരവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സി പ്രദീപ് ചന്ദ്രൻ സംസാരിച്ചു . എൻ സി സി കേഡറ്റുകൾ കാപ്പാട് ബ്ലൂ ഫ്ലാഗ് ബീച്ചിൽ മെഗാ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വളണ്ടിയർമാരും,മുപ്പത്താമത് കേരള ബറ്റാലിയൻ എൻ.സി.സി.യുടെ കീഴിലുള്ള ജില്ലയിലെ വിവിധ കോളേജുകളിലെ എൻ.സി.സി. കേഡറ്റുകളും പങ്കെടുത്തു .കേന്ദ്ര സർക്കാരിന്റെ കടൽ തീര ശുചീകരണവും സമുദ്ര സംരക്ഷണവും ലക്ഷ്യമിട്ടുള്ള ജനകീയ ക്യാമ്പയിൻ ആണ് ‘സ്വച്ഛ് സാഗർ സുരക്ഷിത് സാഗർ’.
© Copyright - MTV News Kerala 2021





View Comments (0)