സ്വർണവിലയിൽ ഇന്നും ആശ്വാസമില്ല; കുറഞ്ഞത് നാമമാത്രമായ തുക മാത്രം; കാത്തിരിപ്പ് ഇനിയും നീണ്ടേക്കും

MTV News 0
Share:

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ് മാത്രം. പവന് 120 രൂപ മാത്രമാണ് കുറഞ്ഞത്. 1,14,160രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ₹14,270 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. 22 കാരറ്റ് സ്വർണത്തിനും വില കുറയുകയാണ് ചെയ്തത്. ഒരു പവന് 128 രൂപയാണ് കുറഞ്ഞത്. 1,24,544 രൂപയാണ് വില. ഒരു ഗ്രാമിന് 16 രൂപയാണ് കുറഞ്ഞത്. 15,568 രൂപയാണ് വില.അതേസമയം, സ്വർണാഭരണങ്ങളുടെ ഹാൾമാർക്കിംഗ് ഫീസിൽ കേന്ദ്ര സർക്കാരും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സും (BIS) വരുത്തിയ വൻ വർധനവിനെതിരെ സ്വർണ വ്യാപാര രംഗത്ത് ശക്തമായ പ്രതിഷേധം. ഒരു സ്വർണാഭരണത്തിന് നിലവിലുണ്ടായിരുന്ന 45 രൂപ എന്ന ഹാൾമാർക്കിംഗ് ചാർജ്ജ് ഒറ്റയടിക്ക് 67 ശതമാനം വർധിപ്പിച്ച് 75 രൂപയാക്കിയതാണ് വിപണിയിൽ ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്. ഈ നിരക്ക് വർധനവ് ഉടനടി പുനഃപരിശോധിക്കണമെന്നും ജ്വല്ലറി വ്യാപാരികളുമായി ചർച്ച നടത്തുന്നത് വരെ പഴയ നിരക്ക് തന്നെ തുടരണമെന്നും ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ (GJC) സർക്കാരിനോടും ബിഐഎസിനോടും ആവശ്യപ്പെട്ടു.