
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ആശ്വാസകരമായ കുറവ്. 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. 13,685 രൂപയാണ് വിപണിവില. ഒരു പവൻ സ്വർണത്തിന് 280 രൂപയാണ് കുറഞ്ഞത്. ₹1,09,480 രൂപയാണ് വിപണിവില.കഴിഞ്ഞ ദിവസം മാത്രം സ്വർണവിലയിൽ 1280 രൂപയുടെ കുറവാണ് ഉണ്ടായത്. പിന്നാലെ സ്വർണവില 1,10,000 ത്തിന് താഴെയെത്തിയിരുന്നു.അതേസമയം, ആഗോള സാമ്പത്തിക പ്രതിസന്ധികൾക്കും ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കുമിടയിൽ ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകൾ സ്വർണ ശേഖരം വൻതോതിൽ വർദ്ധിപ്പിക്കുന്നത് തുടരുന്നു. വേൾഡ് ഗോൾഡ് കൗൺസിൽ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ മാത്രം വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ ആകെ 39 ടൺ സ്വർണമാണ് വാങ്ങിക്കൂട്ടിയത്. ഈ സ്വർണവേട്ടയിൽ 20 ടൺ ശേഖരിച്ചുകൊണ്ട് ചൈനയാണ് ആഗോളതലത്തിൽ വീണ്ടും മുൻപന്തിയിൽ എത്തിയിരിക്കുന്നത്. ഇതോടെ ഈ വർഷം ഇതുവരെ കേന്ദ്ര ബാങ്കുകൾ സമാഹരിച്ച ആകെ സ്വർണത്തിന്റെ അളവ് 170 ടണ്ണായി ഉയർന്നു.
© Copyright - MTV News Kerala 2021





View Comments (0)