
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ അനൗൺസ്മെന്റ് പിഴവ്: വിശദീകരണം തേടി റെയിൽവേ
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ അനൗൺസ്മെന്റിൽ പിഴവ് വന്ന സംഭവത്തിൽ വിശദീകരണം തേടി റെയിൽവേ. സംഭവത്തിൽ ഇൻഫർമേഷൻ സെന്ററിന് പിഴവുണ്ടായെന്ന് കണ്ടെത്തിയിരുന്നു.ഒന്നാം പ്ലാറ്റ്‌ഫോമിൽ പരശുരാം എക്സ്പ്രസിനായി കാത്തുനിന്ന യാത്രക്കാരോട് പെട്ടെന്ന് മൂന്നാമത്തെ പ്ലാറ്റ്‌ഫോമിലേക്ക് മാറാൻ അനൗൺസ്മെന്റിലൂടെ നിർദ്ദേശം നൽകി. ഇതനുസരിച്ച് യാത്രക്കാർ ലഗേജുകളുമായി ട്രാക്ക് മുറിച്ചുകടന്ന് മൂന്നാം പ്ലാറ്റ്‌ഫോമിലേക്ക് ഓടി.തൊട്ടുപിന്നാലെ ട്രെയിൻ ഒന്നാം പ്ലാറ്റ്‌ഫോമിലേക്ക് തന്നെ വരുമെന്ന് വീണ്ടും അനൗൺസ്മെന്റ് വന്നതോടെ യാത്രക്കാർ വീണ്ടും ഒന്നാം പ്ലാറ്റ്‌ഫോമിലേക്ക് തിരികെ ഓടേണ്ടി വന്നു. പ്ലാറ്റ്‌ഫോമിന്റെ ഉയരം കൂടിയ ഭാഗത്ത് കൂടി ലഗേജുകളുമായി ജീവൻ പണയം വെച്ചാണ് യാത്രക്കാർ കയറിയത്. സംഭവത്തിൽ അപകടം ഒഴിവായത് തലനാരിഴയ്ക്കാണ്.കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ ഈ ഗുരുതരമായ വീഴ്ചയിൽ ഇൻഫർമേഷൻ സെന്ററുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരോട് റെയിൽവേ വിശദീകരണം തേടിയിട്ടുണ്ട്. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ഡെപ്യൂട്ടി ജനറൽ മാനേജർ രാജീവ് നാരായണനാണ് ഇതുസംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ടത്.
© Copyright - MTV News Kerala 2021





View Comments (0)