കാട്ടിലപീടികയിൽ തെറ്റായ ദിശയിൽ വന്ന സ്വകാര്യ ബസ് ഇടിച്ച് നാലുപേർക്ക് പരുക്ക്

MTV News 0
Share:

കാട്ടിലപീടികയിൽ തെറ്റായ ദിശയിൽ വന്ന സ്വകാര്യ ബസ് ഇടിച്ച് നാലുപേർക്ക് പരുക്ക്. തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് കൊയിലാണ്ടി കോഴിക്കോട് റൂട്ടിൽ കാട്ടിലപീടികയിൽ വെച്ച് കണ്ണൂർ കോഴിക്കോട് റൂട്ടിൽ ഓടുന്ന സന്നിധാൻ എന്ന സ്വകാര്യ ബസ് എതിർദിശയിൽ പോവുകയായിരുന്ന ജീപ്പിൽ ഇടിച്ചത്. അപകടത്തിൽ ബൊളേറോ വാഹനത്തിലെ യാത്രക്കാരായ നാലുപേർക്ക് പരുക്കേറ്റു. സ്വകാര്യ മൊബൈൽ സേവന കമ്പനിയിലെ തൊഴിലാളികൾക്കാണ് പരുക്കേറ്റത്. മറ്റൊരു ബസിനെ മറികടന്ന് എത്തിയ ബസ് തെറ്റായ ദിശയിൽ ആണ് വന്നത്. അപകടം ഉണ്ടായ ഉടൻ ബസിലെ ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ കൊയിലാണ്ടി പൊലീസ് കേസ് എടുത്തു.