ശക്തമായ ഇടിമിന്നലിൽ കൊയിലാണ്ടിയിൽ മൂന്ന് വീടുകൾക്ക് നാശനഷ്ടം

MTV News 0
Share:

ശക്തമായ ഇടിമിന്നലിൽ മൂന്നു വീടുകൾക്ക് നാശനഷ്ടം മാരാംമുറ്റംതെരുവിലെ മൂന്ന് വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. ശാന്താ മന്ദിരം മനോജ്, പാത്തിക്കണ്ടി അഖിൽ നിവാസിൽ രാജന്റെയും, പാത്തിക്കണ്ടി നാരായണി തുടങ്ങിയവരുടെ വീടുകൾക്കാണ് നാശനഷ്ടമുണ്ടായത്. റിട്ട: എൻ എച്ച് എൽ ഉദ്യോഗസ്ഥനായ രാജന്റെ വീട്ടിലെ ഇലക്ട്രിക് സംവിധാനങ്ങൾ പൂർണ്ണമായും കത്തിയമർന്നു. മെയിൽ സ്വിച്ച്പൊട്ടിതെറിച്ച് ബെഡ് റൂമിലുണ്ടായിരുന്ന രാജന്റെ തലയ്ക്കാണ് പരിക്കേറ്റത് താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി. വാർഡ് കൗൺസിലർ കെ.വി.സുരേഷ്, വില്ലേജ് അധികാരികൾ സ്ഥലത്തെത്തി. നാശനഷ്ടങ്ങളുടെ കണക്കെടുത്തു. ലക്ഷങ്ങളുടെ നഷ്ടം കണകാക്കുന്നു.