
സുഹൃത്തിനെവിട്ട് കുടുംബത്തോടൊപ്പം പോകാമെന്ന് അനുമോള്‍; സ്വീകരിച്ച് ഭര്‍ത്താവ്; അധ്യാപികയെ കാണാതായ കേസിൽ വഴിതിരിവ്
തൊട്ടിൽപാലത്ത് നിന്നും കാണാതായ അധ്യാപികയെ പൊലീസ് കണ്ടെത്തി. പാലക്കാട് കസബ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് അധ്യാപികയായ കെ.അനുമോളെയും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അബ്ദുൽ സമദിനെയും 12–ാം ദിവസം പൊലീസ് കണ്ടെത്തിയത്. അനുമോളെ കല്ലാച്ചി മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി. കുടുംബത്തോടൊപ്പം പോകാനാണു താൽപര്യമെന്നു അറിയിച്ചതിനെ തുടർന്ന് മാതാപിതാക്കൾക്കും ഭർത്താവിനും കുട്ടികൾക്കുമൊപ്പം വിട്ടയച്ചു.അനുമോളെ സ്വീകരിക്കാൻ തയാറാണെന്ന് ഭർത്താവും നിലപാടെടുത്തു. മൊയിലോത്തറ സർക്കാർ എൽപി സ്കൂൾ അധ്യാപികയാണ് കെ.അനുമോൾ. കുടുംബം നൽകിയ ഹേബിയസ് കോർപസ് ഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണു പൊലീസ് ഇരുവരെയും കണ്ടെത്തിയത്. അബ്ദുൽ സമദ് ഈയിടെ എടുത്ത സിം കണക്ഷൻ പിന്തുടർന്നാണ് തൊട്ടിൽപാലം എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം പാലക്കാട് എത്തിയത്. വൈദ്യപരിശോധനയ്ക്കുശേഷം ഇരുവരെയും നാദാപുരം ഡിവൈഎസ്പി ഓഫിസിലെത്തിച്ചു വിശദമായി ചോദ്യം ചെയ്തു. അനുമോൾക്ക് കൗൺസിലിങും നൽകി. അതിനുശേഷമാണ് കോടതിയിൽ ഹാജരാക്കിയത്.
© Copyright - MTV News Kerala 2021




View Comments (0)