
തൃശൂരിൽ ചെന്നൈ-രപ്തിസാഗർ എക്സ്പ്രസിൽ തീപിടിത്തം:ട്രെയിൻ നിർത്തി യാത്രക്കാരെ പുറത്തിറക്കി
തൃശൂർ ചാലക്കുടിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൻ്റെ കോച്ചിൽ തീപിടിത്തം. തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന രപ്തിസാഗർ സൂപ്പർഫാസ്റ്റ് എക്സ്പ്രസിനാണ് തീപിടിച്ചത്. ചാലക്കുടി റെയിൽവേ സ്റ്റേഷന് സമീപമെത്തിയപ്പോൾ ട്രെയിനിന്റെ കോച്ചിൽ നിന്ന് വലിയ തോതിൽ തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടനെ അപായ സൈറൺ മുഴങ്ങുകയും ട്രെയിൻ നിർത്തി യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കുകയും ചെയ്തതിനാൽ വൻ ദുരന്തം ഒഴിവായി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് റെയിൽവേയുടെ ടെക്നിക്കൽ സംഘം സ്ഥലത്തെത്തി തകരാറുകൾ പരിഹരിച്ചു.തുടർന്ന് സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം ട്രെയിൻ യാത്ര പുനരാരംഭിച്ചു.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)