കായിക മേളയിൽ കൾച്ചറൽ കോർണറിന് തുടക്കം

MTV News 0
Share:

സംസ്ഥാന സ്കൂൾ കായികമേളയുടെ തിരക്കുകൾക്കിടയിൽ മാനസിക സമ്മർദം കുറയ്ക്കാനും കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനും അവസരമൊരുക്കി ചാത്തമംഗലം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കൾച്ചറൽ കോർണറിന് തുടക്കമായി. പാട്ടും നൃത്തവും ഉൾപ്പെടെയുള്ള കലാപരിപാടികൾ അവതരിപ്പിക്കാൻ എല്ലാവർക്കും അവസരമൊരുക്കുന്ന വേദിയുടെ ഉദ്ഘാടനം ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സ്കൂൾ കായികമേള സംഘാടക സമിതി വൈസ് പ്രസിഡന്റുമായ എം.കെ. നദീറ നിർവഹിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. അനീഷിൻ്റെ അധ്യക്ഷതയിൽ ആരംഭിച്ച വേദിയിൽ സരിഗമപ സീസൺ 3 വിജയി ഗായിക എം. എസ്. ദേവാനന്ദ മുഖ്യാതിഥിയായി.കായിക മേളയിൽ കലാപരിപാടികളിലൂടെ കാണികൾക്ക് പുതിയ ആസ്വാദനാനുഭവം പകരാനാണ് കൾച്ചറൽ കോർണർ ഒരുക്കിയിരിക്കുന്നതെന്ന് എം.കെ. നദീറ പറഞ്ഞു. മനസ്സിൽ സൂക്ഷിക്കാൻ കഴിയുന്ന അനുഭവങ്ങളുമായി കായികമേള മുന്നോട്ടുപോകുമ്പോൾ, സന്തോഷം പകരുന്ന വേദിയായി കൾച്ചറൽ കോർണർ മാറുമെന്നാണ് അവർ പറഞ്ഞു. വരും ദിവസങ്ങളിൽ കായികമേളയുടെ ആവേശത്തിനൊപ്പം കലകളുടെ സന്തോഷവും പങ്കുവെക്കാൻ വേദിക്ക് കഴിയുമെന്നും അവർ കൂട്ടിച്ചേർത്തു.എം.എസ്. ദേവനന്ദ ഗാനമാലപിച്ചുകൊണ്ടാണ് കൾച്ചറൽ കോർണറിന് തുടക്കമിട്ടത്. കായികമേളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന കലാപരിപാടികൾ മത്സരാർഥികൾക്കും കാണികൾക്കും ഒരുപോലെ ഉല്ലാസം പകരും.സ്റ്റേറ്റ് സ്പോർട്സ് ടെക്നിക്കൽ കോർഡിനേറ്റർ ഡോ. ജോസ് ജോൺ, കൾച്ചറൽ കോർണർ കോർഡിനേറ്റർ എ. എസ്. പ്രതാപ് എന്നിവർ സംസാരിച്ചു.

Share:
സംസ്ഥാന സ്കൂൾ കായികമേളയുടെ തിരക്കുകൾക്കിടയിൽ മാനസിക സമ്മർദം കുറയ്ക്കാനും കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനും അവസരമൊരുക്കി ചാത്തമംഗലം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കൾച്ചറൽ കോർണറിന് തുടക്കമായി. പാട്ടും നൃത്തവും ഉൾപ്പെടെയുള്ള കലാപരിപാടികൾ അവതരിപ്പിക്കാൻ എല്ലാവർക്കും അവസരമൊരുക്കുന്ന വേദിയുടെ ഉദ്ഘാടനം ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സ്കൂൾ കായികമേള സംഘാടക സമിതി വൈസ് പ്രസിഡന്റുമായ എം.കെ. നദീറ നിർവഹിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. അനീഷിൻ്റെ അധ്യക്ഷതയിൽ ആരംഭിച്ച വേദിയിൽ സരിഗമപ സീസൺ 3 വിജയി ഗായിക എം. എസ്. ദേവാനന്ദ...കായിക മേളയിൽ കൾച്ചറൽ കോർണറിന് തുടക്കം