
കാലിക്കറ്റ് സർവകലാശാലയിൽ SFI-UDSF സംഘർഷം; കാമ്പസ് നവംബർ 2 വരെ അടച്ചിടും
കാലിക്കറ്റ് സർവകലാശാല കോളജിൽ യൂണിയൻ തെരഞ്ഞെടുപ്പിനെതിരെ സംഘർഷം. കോളജിലെ എസ്എഫ്ഐ-യുഡിഎസ്എഫ് പ്രവർത്തകർ ഏറ്റുമുട്ടി. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. വരുംദിവസങ്ങളിലും സംഘർഷസാധ്യത കണക്കിലെടുത്ത് നവംബർ രണ്ട് വരെ കാമ്പസ് അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. ബോധപൂർവം സംഘർഷമുണ്ടാക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ യുഡിഎസ്എഫ് ശ്രമിക്കുന്നുവെന്നാണ് എസ്എഫ്ഐയുടെ ആരോപണം. പുറത്ത് നിന്നുള്ളയാളുകൾ കാമ്പസിനകത്ത് കയറി വിദ്യാർഥികളെ മർദിച്ചുവെന്നും എസ്എഫ്ഐ പ്രവർത്തകർ ആരോപിച്ചു. ഇതേത്തുടർന്നാണ് കാമ്പസ് അടച്ചിടാനുള്ള പ്രഖ്യാപനം. ഈ ദിവസങ്ങളിൽ വിദ്യാർഥികളോട് ഹോസ്റ്റൽ ഒഴിഞ്ഞുപോകാനും അധികൃതർ നിർദേശിച്ചിട്ടുണ്ട്.
- Advertisement -
© Copyright - MTV News Kerala 2021




View Comments (0)