കായിക മേളയിൽ പിറന്നത് നാല് പുതിയ റെക്കോർഡുകൾ;സംഘാടക മികവിനെ പ്രശംസിച്ച് വിദ്യാഭ്യാസ മന്ത്രി

MTV News 0
Share:

 

കോഴിക്കോട് നടക്കുന്ന 68-ാമത് സംസ്ഥാന സ്കൂൾ കായികമേള നാളെ (ശനി) അവസാനിക്കാനിരിക്കെ, കുട്ടികളുടെ പ്രകടനത്തെയും സംഘാടക മികവിനെയും പ്രശംസിച്ച് വിദ്യാഭ്യാസ- ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ. കായികമേളയിൽ പിറന്നത് നാലു പുതിയ റെക്കോർഡുകളെന്ന് മന്ത്രി. സീനിയർ ഗേൾസ് 100 മീറ്റർ ഹർഡിൽസിൽ ആലപ്പുഴ ജില്ലയിലെ അനാമിക അജേഷ് 13.69 സെക്കൻഡിൽ ഫിനിഷ് ചെയ്ത് പുതിയ റെക്കോർഡ് സ്ഥാപിച്ചു. 2018-ൽ അപർണ റോയ് സ്ഥാപിച്ച 13.85 സെക്കൻഡിന്റെ റെക്കോർഡാണ് മറികടന്നത്.ജൂനിയർ ബോയ്സ് ലോങ്ജമ്പിൽ കോട്ടയം ജില്ലയിലെ വിഷ്ണു യാദവ് 7.31 മീറ്റർ ചാടി റെക്കോർഡ് സ്വന്തമാക്കി. 2017 ൽ കെ.എം. ശ്രീകാന്ത് കുറിച്ച 7.05 മീറ്റർ മീറ്റ് റെക്കോർഡ് ആണ് മറികടന്നത്.സീനിയർ ബോയ്സ് 100 മീറ്ററിൽ ആലപ്പുഴ ജില്ലയിലെ അതുൽ ടി. എം. 10.63 സെക്കൻഡിൽ ഓടിയെത്തി പുതിയ റെക്കോർഡിട്ടു. 2011ൽ ജിജിൻ വിജയൻ സ്ഥാപിച്ച 10.70 സെക്കൻഡാണ് മറികടന്നത്.ജൂനിയർ 400 മീറ്ററിൽ തിരുവനന്തപുരം ജില്ലയിലെ ശ്രീഹരി കരിക്കൻ 47.84 സെക്കൻഡിൽ റെക്കോർഡ് സ്ഥാപിച്ചു. 2017-ൽ അഭിഷേക് മാത്യു കുറിച്ച 48.88 സെക്കൻഡിന്റെ റെക്കോർഡാണ് തിരുത്തിയത്.മോശം ജീവിത, ഭൗതിക സാഹചര്യങ്ങളോട് പൊരുതി കായികമേളയിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ച പാലക്കാട് ജില്ലയിലെ കൊല്ലംകോട് പനങ്ങാടി ആർ.പി.എം.എച്ച്.എസ്.എസ് സ്കൂൾ വിദ്യാർത്ഥിനി ജി. അക്ഷയക്ക് വീട് വെച്ച് കൊടുക്കാമെന്ന് വ്യവസായി ബോബി ചെമ്മണ്ണൂർ ഉറപ്പുനൽകിയതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി പറഞ്ഞു. അക്ഷയക്ക് 3000 മീറ്ററിൽ സ്വർണ മെഡലും 1500 മീറ്ററിലും 800 മീറ്ററിലും വെള്ളിമമെഡലും നേടാനായി.കായികമേളയിൽ വിജയികളായ കുട്ടികളുടെ പ്രായം സംബന്ധിച്ച പരാതിയുമായി ബന്ധപ്പെട്ട് ഒരു കുട്ടിയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കുകയും പ്രായ കൂടുതൽ ഉണ്ടെന്ന് തെളിഞ്ഞതിനെ തുടർന്ന് സ്ഥാനം റദ്ദാക്കുകയും ചെയ്തു. മറ്റൊരു കുട്ടിയുടെ പ്രായം സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ ബന്ധപ്പെട്ട സ്കൂൾ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മൂന്നാമത്തെ പരാതി കുട്ടിയുടെ പേരോ മത്സര ഇനമോ പരാമർശിക്കാതെ ചെസ് നമ്പറിനെ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള തിനാൽ നടപടിയെടുക്കാൻ കഴിയുന്നില്ല.പുഴു വിവാദവുമായി ബന്ധപ്പെട്ട് പിന്നിൽ പ്രവർത്തിച്ചയാളെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇദ്ദേഹത്തിനെതിരെ വിദ്യാഭ്യാസ വകുപ്പും നടപടി എടുത്തിട്ടുണ്ട്. അധ്യാപക സമൂഹത്തിന് തന്നെ നാണക്കേട്ടുണ്ടാക്കുന്ന പെരുമാറ്റമാണ് മാതൃകയാകേണ്ട അധ്യാപകനിൽ നിന്നുണ്ടായത്. ഇക്കാര്യത്തിൽ ഗൂഡാലോചന കൂടി അന്വേഷിക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.കായികമേളയുടെ മികച്ച പ്രവർത്തനങ്ങളിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച കുട്ടികളെയും രണ്ടു മാസം മുമ്പ് ആരംഭിച്ച സംഘാടകസമിതിയുടെ നാളിതുവരെയുള്ള പ്രവർത്തനങ്ങളെയും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരെയും കോഴിക്കോട്ടെ കായിക പ്രേമികളെയും മന്ത്രി അഭിനന്ദിച്ചു.

Share:
  കോഴിക്കോട് നടക്കുന്ന 68-ാമത് സംസ്ഥാന സ്കൂൾ കായികമേള നാളെ (ശനി) അവസാനിക്കാനിരിക്കെ, കുട്ടികളുടെ പ്രകടനത്തെയും സംഘാടക മികവിനെയും പ്രശംസിച്ച് വിദ്യാഭ്യാസ- ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ. കായികമേളയിൽ പിറന്നത് നാലു പുതിയ റെക്കോർഡുകളെന്ന് മന്ത്രി. സീനിയർ ഗേൾസ് 100 മീറ്റർ ഹർഡിൽസിൽ ആലപ്പുഴ ജില്ലയിലെ അനാമിക അജേഷ് 13.69 സെക്കൻഡിൽ ഫിനിഷ് ചെയ്ത് പുതിയ റെക്കോർഡ് സ്ഥാപിച്ചു. 2018-ൽ അപർണ റോയ് സ്ഥാപിച്ച 13.85 സെക്കൻഡിന്റെ റെക്കോർഡാണ് മറികടന്നത്.ജൂനിയർ ബോയ്സ് ലോങ്ജമ്പിൽ കോട്ടയം...കായിക മേളയിൽ പിറന്നത് നാല് പുതിയ റെക്കോർഡുകൾ;സംഘാടക മികവിനെ പ്രശംസിച്ച് വിദ്യാഭ്യാസ മന്ത്രി