വാണിജ്യ പാചകവാതക വില വീണ്ടും കൂട്ടി; സിലിണ്ടറിന് 12.50 രൂപ വർധന

MTV News 0
Share:

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില 12.50 രൂപ വർധിപ്പിച്ചു. ഇതോടെ കോഴിക്കോട്ട് 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില 2,870 രൂപയായി. കൊച്ചിയിൽ 2,840 രൂപയും തിരുവനന്തപുരത്ത് 2,860 രൂപയുമാണ് പുതിയ വില.കഴിഞ്ഞ മാസവും വാണിജ്യ സിലിണ്ടറിന് 66.50 രൂപ വർധിപ്പിച്ചിരുന്നു. അതേസമയം, ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.എല്ലാ മാസവും ഒന്നാം തീയതിയാണ് എണ്ണക്കമ്പനികൾ പാചകവാതക വില പുനഃപരിശോധിച്ച് പുതുക്കി നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയരുന്നത് പാചകവാതക വിലയിലും പ്രതിഫലിക്കുന്നുണ്ട്.വാണിജ്യ സിലിണ്ടറിന്റെ വില വർധന ഹോട്ടൽ, റസ്റ്റോറന്റ് മേഖലകളെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഇതിന്റെ ഭാഗമായി ഹോട്ടൽ ഭക്ഷണങ്ങളുടെ വിലയിലും വർധനയുണ്ടാകാൻ സാധ്യതയുണ്ട്.