
സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ ജന്മദിനാഘോഷത്താടനുബന്ധിച്ച് കേന്ദ്ര വിജിലൻസ് കമ്മിഷൻ നടത്തുന്ന വിജിലൻസ് ബോധവത്കരണ വാരത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചിൽ വാക്കത്തൺ നടത്തി. ഇന്ത്യൻ ഓവർസീസ് ബാങ്ക് കോഴിക്കോട് റീജണൽ ഓഫീസ് നടത്തിയ പരിപാടിക്ക് ചീഫ് റിജണൽ മാനേജർ ടി.എച്ച്. അനൂപ് നേതൃത്വം നൽകി.കാംപെയ്ന്റെ ഭാഗമായി റീജിയണൽ ഓഫീസും അതിന്റെ ശാഖകളും ഓപ്പൺ ക്യാമ്പുകൾ, ഗ്രാമസഭകൾ, സ്കൂൾ വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കും. ഡിജിറ്റൽ സുരക്ഷ, സൈബർ തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടൽ, കൈക്കൂലി ഒഴിവാക്കൽ എന്നിവയെക്കുറിച്ച് ഉപഭോക്താക്കളെ ബോധവത്ക്കരിക്കുന്നതിനായി ഉദ്യോഗസ്ഥർ വീടുവീടാന്തര സന്ദർശനം നടത്തും.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)