കേരളത്തിന്റെ പ്രതീക്ഷ പാഴായി; മംഗളൂരു-ഗോവ വന്ദേഭാരത് കോഴിക്കോട്ടേക്കില്ല, പകരം യശ്വന്ത്പുരിലേക്ക് നീട്ടി

MTV News 0
Share:

മംഗളൂരു-ഗോവ വന്ദേഭാരത് യശ്വന്ത്പുരിലേക്ക് നീട്ടി. സമയം പ്രഖ്യാപിച്ചുള്ള റെയിൽവേ ഉത്തരവിറങ്ങി. കോഴിക്കോട്ടേക്ക് നീട്ടുമെന്ന പ്രതീക്ഷ ഇതോടെ അവസാനിച്ചു. വന്ദേഭാരത് എക്സ്പ്രസുകളിൽ നഷ്ടത്തിലോടുന്ന വണ്ടിയാണ് മംഗളൂരു-മഡ്ഗാവ് വണ്ടി. ഞായറാഴ്ച ഒഴികെ ശരാശരി 30-40 ശതമാനം യാത്രക്കാർ മാത്രമേ ഈ വന്ദേഭാരതിൽ കയറുന്നുള്ളു.വണ്ടി കോഴിക്കോട്ടേക്ക് നീട്ടണമെന്ന് ആവശ്യമുയർന്നിരുന്നു. നീട്ടുമെന്ന് ബി.ജെ.പി. നേതാവ് പി.കെ.കൃഷ്ണദാസ് മുൻപ് അറിയിച്ചിരുന്നു. എം.പി.മാരായ എം.കെ.രാഘവൻ,കെ.സുധാകരൻ, സുരേഷ് ഗോപി ഉൾപ്പെടെയുള്ളവർ റെയിൽവേ മന്ത്രിക്ക് കത്തയച്ചിരുന്നു. ഉത്തരമലബാറിലെ നാലു ജില്ലകളിൽ നിന്നുള്ള യാത്രാവരുമാനവും ടൂറിസ്റ്റ് പാക്കേജും വഴി യാത്രക്കാർ കയറുമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ റെയിൽവേ മന്ത്രാലയം പരിഗണിച്ചില്ല.

Share:
മംഗളൂരു-ഗോവ വന്ദേഭാരത് യശ്വന്ത്പുരിലേക്ക് നീട്ടി. സമയം പ്രഖ്യാപിച്ചുള്ള റെയിൽവേ ഉത്തരവിറങ്ങി. കോഴിക്കോട്ടേക്ക് നീട്ടുമെന്ന പ്രതീക്ഷ ഇതോടെ അവസാനിച്ചു. വന്ദേഭാരത് എക്സ്പ്രസുകളിൽ നഷ്ടത്തിലോടുന്ന വണ്ടിയാണ് മംഗളൂരു-മഡ്ഗാവ് വണ്ടി. ഞായറാഴ്ച ഒഴികെ ശരാശരി 30-40 ശതമാനം യാത്രക്കാർ മാത്രമേ ഈ വന്ദേഭാരതിൽ കയറുന്നുള്ളു.വണ്ടി കോഴിക്കോട്ടേക്ക് നീട്ടണമെന്ന് ആവശ്യമുയർന്നിരുന്നു. നീട്ടുമെന്ന് ബി.ജെ.പി. നേതാവ് പി.കെ.കൃഷ്ണദാസ് മുൻപ് അറിയിച്ചിരുന്നു. എം.പി.മാരായ എം.കെ.രാഘവൻ,കെ.സുധാകരൻ, സുരേഷ് ഗോപി ഉൾപ്പെടെയുള്ളവർ റെയിൽവേ മന്ത്രിക്ക് കത്തയച്ചിരുന്നു. ഉത്തരമലബാറിലെ നാലു ജില്ലകളിൽ നിന്നുള്ള യാത്രാവരുമാനവും ടൂറിസ്റ്റ് പാക്കേജും വഴി യാത്രക്കാർ...കേരളത്തിന്റെ പ്രതീക്ഷ പാഴായി; മംഗളൂരു-ഗോവ വന്ദേഭാരത് കോഴിക്കോട്ടേക്കില്ല, പകരം യശ്വന്ത്പുരിലേക്ക് നീട്ടി