
കോഴിക്കോട് നല്ലളത്ത് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ കത്തി നശിച്ചു; കേസെടുത്ത് പൊലീസ്
കോഴിക്കോട് നല്ലളത്ത് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ കത്തി നശിച്ചു. മണ്ണത്ത് വീട്ടില്‍ സന്തോഷിന്റെ ബൈക്കും സ്കൂട്ടറുമാണ് കത്തി നശിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ നല്ലളം പൊലീസ് അന്വേഷണം ആരംഭിച്ചു.ഇന്നലെ രാത്രി എട്ട് മണിയോടെ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് തീപിടിച്ചത്. പുലര്‍ച്ചെ മൂന്ന് മണിയോടെ ശബ്ദം കേട്ടുണര്‍ന്ന സന്തോഷിന്റെ അമ്മയാണ് വീട്ടുകാരെ വിവരമറിയിച്ചത്. രാത്രി നിര്‍ത്തിയിട്ട വാഹനങ്ങള്‍ സ്വാഭാവികമായി കത്താന്‍ സാധ്യതയില്ല. ഇതിനുപിന്നില്‍ മറ്റാരുടെയെങ്കിലും ഇടപെടലോ അട്ടിമറിയോ ആകാമെന്നാണ് സംശയിക്കുന്നതെന്നും സന്തോഷ് പ്രതികരിച്ചു.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)