കോഴിക്കോട് നാദാപുരത്ത് ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ആറാമത്തെ ആൾ അറസ്റ്റിൽ

MTV News 0
Share:

ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ആറാമത്തെ പ്രതിയും അറസ്റ്റിൽ. കോഴിക്കോട് നാദാപുരത്താണ് സംഭവം. വളയം സ്വദേശിയായ മജീദാണ് അറസ്റ്റിലായത്. കേസിൽ നേരത്തെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു.14 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച ആറുപേർക്കെതിരെ വളയം പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഇതിൽ അഞ്ചുപേർ നേരത്തെ അറസ്റ്റിലായി. ഒളിവിലായിരുന്ന ആറാം പ്രതി മജീദിനെ ഇന്നലെ പൊലീസ് പിടികൂടുകയായിരുന്നു.വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കുട്ടി പൊലീസിന് മൊഴി നൽകിയത്. സംഭവത്തെ കുറിച്ച് കുട്ടി ആദ്യം ബന്ധുക്കളോടാണ് വെളിപ്പെടുത്തിയത്. കുട്ടി സ്കൂളിൽ പോകാൻ മടി കാണിച്ചതിൽ സംശയം തോന്നിയ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.